സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, October 2, 2011

കോതമംഗലം തീര്‍ത്ഥയാത്ര ഇന്ന്‌ കരിങ്ങാച്ചിറ കത്തീഡ്രലില്‍ നിന്നും രാവിലെ 6ന്‌ പുറപ്പെടും

തൃപ്പൂണിത്തുറ: കോതമംഗലം ചെറിയ പള്ളിയില്‍ കബറടക്കിയിട്ടുള്ള പരിശുദ്ധ എല്‍ദോ മോര്‍ ബസേലിയോസ്‌ ബാവയുടെ 326-ാമത്‌ ഓര്‍മ പെരുന്നാളിനോടനുബന്ധിച്ചുളള കോതമംഗലം തീര്‍ത്ഥയാത്ര ആരംഭിച്ചു.തൃപ്പൂണിത്തുറ നടമേല്‍പള്ളി, എരൂര്‍ ചാപ്പല്‍ എന്നിവിടങ്ങളില്‍നിന്നുള്ള കാല്‍നട തീര്‍ത്ഥയാത്രക്ക്‌ കരിങ്ങാച്ചിറ കത്തീഡ്രലില്‍ സ്വീകരണം നല്‍കി .ഫാ. ഷമ്മി ജോണ്‍ എരമംഗലത്ത്‌, ഫാ. വര്‍ഗീസ്‌ പുലയത്ത്‌, ഫാ. റോയി പോള്‍ എന്നിവര്‍ ചേര്‍ന്ന്‌ തീര്‍ത്ഥയാത്രക്കാരെ സ്വീകരിച്ചു.തുടര്‍ന്ന്‌ രാവിലെ 6ന്‌ കരിങ്ങാച്ചിറ കത്തീഡ്രലില്‍ നിന്നും തീര്‍ത്ഥയാത്ര ആരംഭിച്ചു.
തീര്‍ത്ഥയാത്രാ സംഘം പ്രസിഡന്റ്‌ ഫാ. ടി.സി. ജോണി, ഫാ. ഷിബിന്‍ പോള്‍, കോര്‍ഡിനേറ്റര്‍ എന്‍.വി. ബേബി, സെക്രട്ടറി ജോണ്‍ മണക്കാട്ട്‌, തമ്പി ചുണ്ടത്തടം എന്നിവര്‍ തീര്‍ത്ഥയാത്രക്ക്‌ നേതൃത്വം നല്‍കും. ക്യംതാ സെമിനാരി, കടുംഗമംഗലം പള്ളി, വെണ്ണിക്കുളം, വരിക്കോലി, പുത്തന്‍കുരിശ്‌, മുളന്തുരുത്തി, മണീട്‌, വടവുകോട്‌, വേളൂര്‍, ചെറുതോട്ടുകുന്നേല്‍ എന്നീ മേഖലകളിലെ തീര്‍ത്ഥാടകരുമായി ചേര്‍ന്ന്‌ കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ചാപ്പലില്‍ കുര്‍ബാനയില്‍ പങ്കെടുത്ത്‌ യാത്ര തുടരും. വാളകത്ത്‌ സെന്റ്‌ സ്‌റ്റീഫന്‍ സ്‌കൂളില്‍ ഉച്ച ഭക്ഷണത്തിനും വിശ്രമത്തിനും ശേഷം മൂവാറ്റുപുഴയില്‍ എത്തുമ്പോള്‍ പിറവം, പെരുമ്പാവൂര്‍ മേഖലയിലെ തീര്‍ത്ഥാടകരുമായി ചേര്‍ന്ന്‌ വൈകിട്ട്‌ 6 മണിയോടെ കോതമംഗലം ചെറിയ പള്ളിയിലെത്തും. തിങ്കളാഴ്‌ച പുലര്‍ച്ചെയുള്ള കുര്‍ബാനയില്‍ പങ്കെടുത്ത്‌ തീര്‍ത്ഥാടകര്‍ മടങ്ങും.
പെരുന്നാള്‍ നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.