സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, October 10, 2011

കോലഞ്ചേരി പള്ളി: നാളത്തെ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പങ്കെടുക്കും.

കൊച്ചി: കോലഞ്ചേരിയിലെ പള്ളിതര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി നടത്തുന്ന മധ്യസ്‌ഥ ചര്‍ച്ചയും വഴിമുട്ടുന്നു.
യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതാണ്‌ കാരണം. പള്ളിയില്‍ ജനാധിപത്യ രീതിയില്‍ ഹിതപരിശോധന (റഫറണ്ടം) നടത്തി ഭൂരിപക്ഷ തീരുമാനം നടപ്പാക്കണമെന്നു യാക്കോബായ വിഭാഗവും അഡീ. ജില്ലാകോടതി ഉത്തരവ്‌ നടപ്പാക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലെന്ന്‌ ഓര്‍ത്തഡോക്‌സ് പക്ഷവും ഉറച്ചുനില്‍ക്കുന്നതോടെ കേഴ്‌വിക്കാരായി മാറുകയാണ്‌ മന്ത്രിസഭാ സമിതി.
രണ്ടുവട്ട ചര്‍ച്ചയിലും പുരോഗതിയില്ല. നാളെ തിരുവനന്തപുരത്ത്‌ വീണ്ടും യോഗം നടക്കുന്നുണ്ട്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നാളത്തെ യോഗത്തില്‍ സംബന്ധിച്ചേക്കും. അദ്ദേഹത്തിന്റെ നിര്‍ദേശം കക്ഷികള്‍ക്ക്‌ സ്വീകാര്യമാല്ലെങ്കില്‍ മാസാവസാനം ഒരു ചര്‍ച്ചയ്‌ക്കുകൂടി സാധ്യതയുണ്ട്‌.
ഇരു വിഭാഗത്തെയും ഏതുവിധേനയും സമവായത്തിലെത്തിക്കാനാവും മുഖ്യമന്ത്രി ശ്രമിക്കുക. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ നവംബര്‍ രണ്ടിന്‌ കേസ്‌ പരിഗണിക്കുമ്പോള്‍ കോടതിയെ അറിയിക്കും.
കോടതിവിധി നടപ്പാക്കാന്‍ പറ്റുമോ സമവായത്തിനു കഴിയുമോ എന്നീ സാധ്യതകളാണു സര്‍ക്കാര്‍ ആരാഞ്ഞത്‌. ജില്ലാ കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ കീഴ്‌ക്കോടതി വിധികളെല്ലാം നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്‌ഥമാവും.
പള്ളിതര്‍ക്കങ്ങള്‍ എക്കാലത്തും രൂക്ഷമാകുന്നതു യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്താണ്‌. തങ്ങളുടെ പള്ളികളും സ്‌ഥാപനങ്ങളും പിടിച്ചെടുക്കാന്‍ യു.ഡി.എഫ്‌. എന്നും മറുപക്ഷത്തെ സഹായിച്ചിട്ടുണ്ടെന്ന്‌ യാക്കോബായ വിഭാഗം ആരോപിക്കുന്നു.
ജില്ലാ കോടതി വിധി നടപ്പാക്കാന്‍ പോലീസ്‌ സംരക്ഷണം നല്‍കുന്നത്‌ ബുദ്ധിമുട്ടാണെന്നാണ്‌ അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചത്‌. പോലീസ്‌ സംരക്ഷണം നല്‍കണമെന്ന നിര്‍ദേശം വിധിയിലില്ലാത്തതാണു കാരണം.
കണ്ടനാട്‌ ഭദ്രാസനത്തിലെ കോലഞ്ചേരി, കണ്ടനാട്‌ പള്ളികളെ സംബന്ധിച്ച വ്യത്യസ്‌ത വിധികളാണ്‌ അഡീ. ജില്ലാ കോടതി പുറപ്പെടുവിച്ചത്‌. 1934 ഭരണഘടന ബാധകമാണെന്നു കോലഞ്ചേരി പള്ളിയെ സംബന്ധിച്ചു വിധിച്ച കോടതി, ഈ ഭരണഘടന പ്രകാരം കണ്ടനാട്‌ പള്ളി ഭരിക്കപ്പെടണമെന്ന ഹര്‍ജി കഴിഞ്ഞയാഴ്‌ച തള്ളി. കണ്ടനാട്‌ പള്ളിയില്‍ വര്‍ഷങ്ങളായി തുടരുന്ന റിസീവര്‍ ഭരണം അവസാനിപ്പിക്കാനുള്ള നടപടികളാണ്‌ ഇനിയുണ്ടാവേണ്ടതെന്നു കോടതി അഭിപ്രായപ്പെട്ടു. കണ്ടനാട്‌ പള്ളി കേസിലെ വിധിക്കു സ്‌റ്റേയോ സ്‌റ്റാറ്റസ്‌കോയോ കിട്ടിയിട്ടില്ല. കോലഞ്ചേരി വിധി നടപ്പാക്കിയാല്‍ ഈ വിധി നടപ്പാക്കാനും സര്‍ക്കാര്‍ ബാധ്യസ്‌ഥമാകും. കീഴ്‌കോടതി വിധികളെല്ലാം പോലീസിനെ ഉപയോഗിച്ച്‌ നടപ്പാക്കുന്നത്‌ പുതിയ കീഴ്‌വഴക്കമുണ്ടാക്കും. അഡ്വക്കേറ്റ്‌ ജനറല്‍ തന്നെ പോലീസിനെ ഉപയോഗിച്ച്‌ വിധി നടപ്പാക്കുന്നതിനെ കോടതിയില്‍ അനികൂലിച്ചില്ല.

ചര്‍ച്ചയില്‍ പ്രതീക്ഷ മങ്ങിയതോടെ ഇരുവിഭാഗവും സമരം ശക്‌തമാക്കാനുള്ള ആലോചനയിലാണ്‌. ഓര്‍ത്തഡോക്‌സ് വിഭാഗം തിരുവനന്തപുരത്തേക്ക്‌ സമരം വ്യാപിപ്പിക്കാനാണ്‌ നീക്കം. യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധ യോഗങ്ങളും തീരുമാനമായി. ഈ സാഹചര്യത്തില്‍ ചര്‍ച്ച തുടരുകയാണെന്നും സ്‌റ്റാറ്റസ്‌കോ വേണമെന്നും സര്‍ക്കാരിന്‌ കോടതിയില്‍ ആവശ്യപ്പെടാം.
പോലീസ്‌ സഹായത്തോടെ കോടതിവിധി നടപ്പാക്കിയിട്ടും തര്‍ക്കം തുടരുന്ന പള്ളികളുണ്ട്‌. കണ്ടനാട്‌ ഭദ്രാസനത്തിലെ കണ്യാട്ടുനിരപ്പ്‌ പള്ളിയില്‍ ആറു വര്‍ഷമായി പോലീസ്‌ കാവലിലാണ്‌ ഓര്‍ത്തഡോക്‌സ് വൈദികന്റെ കുര്‍ബാന.
പള്ളിഭരണം യാക്കോബായ വിഭാഗത്തിനും. തങ്ങള്‍ക്ക്‌ സ്വീകാര്യനല്ലാത്ത വൈദികനു ശമ്പളം കൊടുക്കാനും പള്ളി ഭരണസമിതി തയാറല്ല. പോലീസെത്തിയില്ലെങ്കല്‍ കുര്‍ബാനമുടങ്ങുന്ന സ്‌ഥിതിയാണിവിടെ. യാക്കോബായ സഭയുടെ കണ്ടനാട്‌ ഭദ്രാസന മെത്രാപ്പോലീത്ത മറു ഭാഗത്തേക്ക്‌ കൂറുമാറിയതിനേതുടര്‍ന്നാണ്‌ പൂര്‍ണമായും യാക്കോബായ വിഭാഗത്തിന്റെ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വൈദികന്‌ അവകാശം ലഭിക്കാന്‍ കാരണം. അദ്ദേഹത്തിനൊപ്പം നിന്ന വൈദികര്‍ക്ക്‌ കോടതി സ്‌റ്റാറ്റസ്‌കോയും നല്‍കി.എന്നാല്‍ ഇരുവിഭാഗവും മധ്യസ്‌ഥ ചര്‍ച്ചയി ലൂടെ സഹകരിച്ച്‌ പോകുന്ന പള്ളികള്‍ ഉണ്ട്‌.
കോലഞ്ചേരിക്കു സമീപമുള്ള കണ്ടനാട്‌ ഭദ്രാസനത്തിലെതന്നെ കടമറ്റം, പുത്തന്‍കുരിശ്‌ പള്ളികള്‍. ഇവിടെയെല്ലാം ചര്‍ച്ചകളിലൂടെ സമവായ മുണ്ടാക്കിയാണ്‌ ഇരുവിഭാഗവും ആരാധനാ സമയം പങ്കിടുന്നത്‌. ഈ പളളികളിലെ ഒരു വിഭാഗം ന്യൂനപക്ഷവും മറുപക്ഷം ഭൂരിപക്ഷ വുമാണ്‌.ഹിതപരിശോധന നടത്തിയാല്‍ പള്ളി ഭൂരിപക്ഷത്തിനു ലഭിക്കു മെന്നതിനാല്‍, അവിടെയെല്ലാം സംയുക്‌ത പൊതുയോഗം ചേരാന്‍ ന്യൂനപക്ഷത്തിനു താല്‌പര്യവുമില്ല.
സഭാ പ്രശ്‌നം പരിഹരിക്കാന്‍ റഫറണ്ടം നടത്തണമെന്ന നിര്‍ദേശമുണ്ടാ യാല്‍ കോലഞ്ചേരി ഉള്‍പ്പെടെയുള്ള പള്ളിതര്‍ക്കങ്ങള്‍ക്ക്‌ വിരാമമാകും. ജനാധിപത്യ രീതിയില്‍ പ്രശ്‌നം പരിഹരിക്കാനായാല്‍ ഇരുവിഭാഗ ത്തിനും എതിര്‍പ്പുണ്ടാവില്ല. അതിനുള്ള സമ്മര്‍ദ തന്ത്രമായിരിക്കും സര്‍ക്കാര്‍ പ്രയോഗിക്കുക. വിശ്വാസ വിഷയങ്ങള്‍ കോടതി വഴിയോ പോലീസ്‌ സഹായത്തോടെയോ നടപ്പാക്കുന്നതില്‍ അപാകതയുണ്ടെന്ന തിരിച്ചറിവും ബന്ധപ്പെട്ടവര്‍ക്കുണ്ട്‌.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.