കോലഞ്ചേരി: സെന്‍റ് പീറ്റെഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് പള്ളിയുള്‍പ്പടെ
വിവിധ പള്ളികളും സ്ഥാപനങ്ങളും സംബന്ധിച്ചുള്ള തര്‍ക്കത്തിന് ഹിത
പരിശോധനയിലൂടെ പരിഹാരം കാണണമെന്നു യാക്കോബായ സുറിയാനി സഭ മാനേജിംഗ്
കമ്മിറ്റി യോഗം.
ജനഹിതം മാനിച്ചാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത്. വിശ്വാസികള്‍ക്ക് നീതിലഭിക്കാന്‍ വേണ്ടി അവസാനം വരെ പോരാടുമെന്നു ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ പറഞ്ഞു.കേസുകള്‍ നടത്തി പള്ളികള്‍ കൈക്കലാക്കാന്‍ അനുവദിക്കില്ല. സഭാതര്‍ക്കം കോടതിയ്ക്ക് പുറത്തു മധ്യസ്തരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തണമെന്ന ഹൈകോടതി നിര്‍ദ്ദേശം യോഗം സ്വാഗതം ചെയ്തു. കോലഞ്ചേരിയില്‍ ഒക്ടോ. 26 നു വിശ്വാസ സംരക്ഷണ സമിതി , കുടുംബ യൂണിറ്റു എന്നിവയുടെ നേതൃത്വത്തിലും, 29 നു യൂത്ത് അസോസിയേഷന്‍ , വനിതാ സമാജം , സണ്‍ഡേ സ്കൂള്‍ എന്നിവയുടെ നേതൃത്വത്തിലും വിശ്വാസികളുടെ സംഗമം നടത്താന്‍ തീരുമാനിച്ചു. 26 നു രാവിലെ കോലഞ്ചേരിയില്‍ വൈദീക യോഗം ചേരും. ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു.സുന്നഹദോസ് സെക്രട്ടറി അഭി ഡോ.ജോസഫ് മാര്‍ ഗ്രീഗോറിയോസ് ,മെത്രാപ്പോലിത്തമാരായ അഭി അബ്രാഹം മാര്‍ സേവേറിയോസ്,അഭി. ഡോ.മാത്യൂസ് മാര്‍ ഇവാനിയോസ് ,അഭി. ഏലിയാസ് മാര്‍ അത്താനാസിയോസ് തുടങ്ങിയവരും സഭാ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍ മറ്റു ഭാരവാഹികളും പങ്കെടുത്തു.

No comments:
Post a Comment