സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, October 10, 2011

അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനിക്ക് യാത്രയയപ്പ് നല്‍കി.

 
ജോസ് മാത്യു 
ബ്രിസ്റ്റോള്‍:യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യു കെ മേഖലയുടെ പാത്രിയര്‍ക്കള്‍ വികാരിയായി മൂന്ന് വര്ഷം പൂര്‍ത്തിയാക്കി മടങ്ങുന്ന അഭി. ഡോ.ഗീവര്‍ഗീസ്  മോര്‍ കൂറിലോസ് മേത്രാപോലിത്തയ്ക്ക് ബ്രിസ്റ്റോളില്‍ വച്ച് നടത്തപ്പെട്ട ഫാമിലി കോണ്‍ഫറന്‍സിന്‍റെ   സമാപന സമ്മേളനത്തില്‍ വച്ച് ഉജ്ജല യാത്രയയപ്പ് നല്‍കി.
മോര്‍ കൂറിലോസ് മെത്രാപ്പോലിത്തായുടെ ശുശ്രൂക്ഷ  കാലയളവില്‍ യു കെ യില്‍ യാക്കോബായ സഭയ്ക്ക് കെട്ടുറപ്പും അച്ചടക്കവും ജനകീയ പങ്കാളിത്തത്തോടു കൂടിയ ഭരണ ക്രമീകരണവും അത്ഭുത പൂര്‍ണ്ണവുമായ  വളര്‍ച്ചയുമുണ്ടായി. പാരി.സഭയ്ക്ക് 22ദേവാലയങ്ങള്‍ കെട്ടിപ്പടുക്കുവാനും ഒട്ടുമിക്ക ഇടവകകളിലും കഷ്ടാനുഭവ ശുശ്രൂക്ഷകലടക്കമുള്ള എല്ലാ ശുശ്രൂക്ഷകളും നടത്തുവാന്‍ സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.
സഭാ വിശ്വാസികളുടെ ഐക്യവും , കുടുംബ ബന്ധങ്ങളുടെ പുതുക്കവും ലക്ഷ്യമാക്കി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട കുടുംബ സംഗമം വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ സാധിച്ചു. പുതിയ സംസ്കാരത്തില്‍ മുഖ്യ ബോധത്തോടെ കുട്ടികളെ വളര്‍ത്തുന്നതിനും വിശ്വാസ പാരമ്പര്യങ്ങളില്‍ നിലനിര്‍ത്തുന്നതും ലക്ഷ്യമാക്കി വിവധ ഇടവകകളിലാരംഭിച്ചിട്ടുള്ള  സണ്‍‌ഡേ സ്കൂളുകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ഏകീകൃത പഠന ക്രമം നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിടാനും അഭി. തിരുമനസിന്റെ ശുശ്രൂക്ഷ കാലയളവില്‍ സാധിച്ചു.
മോര്‍ കൂറിലോസ് ഏറ്റവും ജനകീയനായ തിരുമേനിയാണന്നു യു കെ യുടെ പാത്രിയര്‍ക്കല്‍ വികാരി അഭി. മാത്യൂസ്‌ മോര്‍ അപ്രേം മെത്രാപ്പോലിത്ത അദ്ധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ട. അഭി. ഐസക്‌ മോര്‍ ഒസ്താത്തിയോസ് തിരുമനസ്സുകൊണ്ടു ഉദ്ഘാടനം ചെയ്താ സമ്മേളനത്തില്‍ ഫാ ബാബു പെരിങ്ങോള്‍ (മോര്‍ അഫ്രേം മെഡിക്കല്‍ മിഷന്‍ ഡയറക്ടര്‍  യു എസ്‌ എ ) ഫാ തോമസ്‌ കറുകപ്പള്ളി ( ഗ്രിഗോറിയാന്‍ ധ്യാന കേന്ദ്രം തൂത്തൂട്ടി) ഫാ പ്രിന്‍സ് പൌലോസ് മണ്ണത്തൂര്‍, ഫാ ജിബി ഇച്ചികോട്ടില്‍, ഫാ രാജു ചെറുവള്ളില്‍, ഫാ തോമസ്‌ പുതിയാമാടത്തില്‍, , ഫാ. ഗീവര്‍ഗീസ് തണ്ടായത്തു, ഫാ പീറ്റര്‍ കുര്യാക്കോസ്, ഫാ സിബി വര്‍ഗീസ്‌ , ദീക്കാന്‍ എല്‍ദോസ് , യു കെ മേല്‍ഹാല കൌണ്‍സില്‍ ട്രഷറാര്‍ ജിബി ആന്‍ഡ്രൂസ്  തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
യു.കെ മേഖലയിലെ 22 പള്ളികളിലെ പ്രതിനിധികളും വികാരനിര്‍ഭരമായ വാക്കുകളില്‍ തിരുമെനിയ്ക്ക് നന്ദി രേഖപ്പെടുത്തി കൊണ്ട് ഉപാഹരങ്ങളര്‍പ്പിച്ചു. ആശംസകള്‍ക്ക് മറുപടി പറഞ്ഞ തിരുമേനി , യു കെ മേഖല നാള്‍ക്കുനാള്‍ കൈവരിക്കുന്ന നേട്ടങ്ങളെ  മുക്തകണ്ടം പ്രശംസിക്കുകയും , മുന്‍പോട്ടുള്ള മേഖലയുടെ വളര്‍ച്ചയ്ക്ക് ആശംസകള്‍ നേര്‍ന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.