സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, September 18, 2011

ഇരുസഭകളും തുറന്ന പോരിന്‌


കോലഞ്ചേരി: യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ നടത്തുന്ന പ്രാര്‍ഥനാ യജ്‌ഞവും ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവയുടെ ഉപവാസസമരവും ഒരാഴ്‌ച പിന്നിട്ടതോടെ സഭാ തര്‍ക്കം പൊട്ടിത്തെറിയുടെ വക്കില്‍. കാതോലിക്കാ ബാവമാര്‍ക്കു പിന്തുണയറിയിച്ചു തുറന്ന പോരിനാണ്‌ ഇരു വിഭാഗവും തന്ത്രങ്ങള്‍ മെനയുന്നത്‌.
ഹൈക്കോടതിയുടെ മധ്യസ്‌ഥസമിതി നടത്തുന്ന ചര്‍ച്ചകളില്‍നിന്നും പിന്മാറിയതായി ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു. ഇരു സഭകളും പ്രതിഷേധം വ്യാപിപ്പിച്ചിട്ടും സര്‍ക്കാര്‍ കാര്യമായി ഇടപെടാത്തതു വിവാദമായിട്ടുണ്ട്‌.
ശ്രേഷ്‌ഠ ബാവ കോലഞ്ചേരി യാക്കോബായ ചാപ്പലിലും പരിശുദ്ധ ബാവ കാതോലിക്കേറ്റ്‌ സെന്ററിലുമാണു സമരം നടത്തുന്നത്‌.
കോലഞ്ചേരി പള്ളി പ്രശ്‌നത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്കനുകൂലമായ കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടും യാക്കോബായ സഭയ്‌ക്ക് ആരാധനാസ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ ഉപവാസ-പ്രാര്‍ഥനാ യജ്‌ഞങ്ങള്‍. ഓര്‍ത്തഡോക്‌സ് സഭയിലെ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തയും ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്‌. പരിശുദ്ധ ബാവയുടെ ആരോഗ്യനില വഷളായതായി അദ്ദേഹത്തെ പരിശോധിച്ച ഡോക്‌ടര്‍മാരുടെ സംഘം അറിയിച്ചു. പ്രശ്‌നപരിഹാരത്തിനു മുഖ്യമന്ത്രിതലത്തില്‍ ചര്‍ച്ച നടന്നേക്കുമെന്നു സൂചനയുണ്ട്‌. ഇന്നലെ കേന്ദ്രമന്ത്രി വയലാര്‍ രവി കോലഞ്ചേരിയിലെത്തി ഇരു ബാവമാരെയും കണ്ടു.
ആദ്യം കാതോലിക്കേറ്റ്‌ സെന്ററിലെത്തിയ അദ്ദേഹം പരിശുദ്ധബാവയുമായി പത്തു മിനിട്ട്‌ കൂടിക്കാഴ്‌ച നടത്തി. ഇരു ബാവമാരും സുഹൃത്തുക്കളാണെന്നും തന്റേതു സൗഹൃദസന്ദര്‍ശനം മാത്രമാണെന്നും മന്ത്രി അറിയിച്ചു.
സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്ത്‌ ഐ.ജി: ആര്‍. ശ്രീലേഖ, ജില്ലാ കലക്‌ടര്‍ പി.ഐ. ഷെയ്‌ഖ് പരീത്‌, ആര്‍.ഡി.ഒ: ആര്‍. മണിയമ്മ എന്നിവര്‍ കാതോലിക്കാ ബാവമാരുമായും സഭാനേതൃത്വങ്ങളുമായും ചര്‍ച്ച നടത്തി.
ഓര്‍ത്തഡോക്‌സ് സഭ ഇന്ന്‌ എല്ലാ പള്ളികളിലും കുര്‍ബാന മധ്യേ പ്രത്യേക പ്രാര്‍ഥനയും തുടര്‍ന്നു പ്രതിഷേധ റാലികളും നടത്താനാണു തീരുമാനിച്ചിരിക്കുന്നത്‌. പുതുപ്പള്ളിപ്പള്ളി ഇടവകയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വസതിയിലേക്കു മാര്‍ച്ചും നടത്തും.
ഒഴിവുദിനമായതിനാല്‍ കോലഞ്ചേരിയിലേക്ക്‌ ഇന്നു പതിനായിരങ്ങള്‍ എത്തുമെന്ന കണക്കുകൂട്ടലില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു. ഇന്നലെ വൈകിട്ട്‌ യാക്കോബായ സഭയുടെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയിരുന്നു.
കുര്യാക്കോസ്‌ മോര്‍ ദിയസ്‌കോറസ്‌, ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌, മാത്യൂസ്‌ മോര്‍ അപ്രേം എന്നിവരുടെ നേതൃത്വത്തിലായിരുന്നു റാലി. ഓര്‍ത്തഡോക്‌സ് സഭയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ രാത്രി വന്‍ പ്രതിഷേധ റാലി നടത്തി.
കോലഞ്ചേരി പള്ളി കോട്ടൂര്‍ പള്ളി വക കെട്ടിടങ്ങളുടെ ഉടമസ്‌ഥാവകാശം സംബന്ധിച്ച്‌ തീരുമാനമെടുക്കുന്നതിന്‌ ഇരുസഭകളുടെയും ചുമതലക്കാര്‍ പൂതൃക്ക ഗ്രാമപഞ്ചായത്തില്‍ നല്‍കിയ അപേക്ഷയില്‍ തീരുമാനമായിട്ടില്ല.
കോടതിയില്‍ വ്യവഹാരവും തര്‍ക്കവും നിലനില്‍ക്കുന്നതിനാലാണ്‌ തീരുമാനമുണ്ടാകാത്തതെന്ന്‌ പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.
ആലുവ റൂറല്‍ എസ്‌.പി. ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ നാലു ഡിവൈ.എസ്‌.പിമാര്‍, ആറു സി.ഐമാര്‍, 15 എസ്‌.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ്‌ സംഘമാണ്‌ കോലഞ്ചേരിയില്‍ ക്യാമ്പ്‌ ചെയ്യുന്നത്‌.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.