സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, September 18, 2011

കോടതിയെ ഉപയോഗിച്ച്‌ പള്ളി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു: ശ്രേഷ്‌ഠ ബാവ

കോലഞ്ചേരി: യാക്കോബായ സഭയുടെ സ്‌ഥാപനങ്ങളും പള്ളികളും പിടിച്ചെടുക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കോടതിയെ ഉപയോഗിക്കുകയാണെന്നു ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പത്രസമ്മേളനത്തില്‍ ആരോപിച്ചു. കോലഞ്ചേരി പള്ളിയില്‍ ഭൂരിപക്ഷം നിര്‍ണയിക്കുന്നതിനു ഹിതപരിശോധന നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നു ബാവ ആവശ്യപ്പെട്ടു.
യാക്കോബായ സഭയുടെ പള്ളി പിടിച്ചെടുത്ത്‌ ആധിപത്യം സ്‌ഥാപിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയെ അനുവദിക്കില്ല. സുപ്രീം കോടതിവിധി മാനിക്കാതെ കീഴ്‌ക്കോടതിവിധിമാത്രം നടപ്പാക്കാണമെന്നാവശ്യപ്പെട്ടു യാക്കോബായ സഭയെ പീഡിപ്പിക്കുന്ന രീതിയാണു കണ്ടുവരുന്നത്‌. 67 പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കൈവശപ്പെടുത്തി.
ന്യൂനപക്ഷത്തിനുവേണ്ടി കോലഞ്ചേരി പള്ളി പിടിച്ചെടുക്കുകയാണു മറുവിഭാഗത്തിന്റെ ലക്ഷ്യം. കോലഞ്ചേരി പള്ളി ഇടവക 1934 ലെ ഭരണഘടന അംഗീകരിച്ചതായുള്ള പ്രചാരണം തെറ്റാണ്‌. ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്‌റ്റി ശുശ്രൂഷിക്കുന്ന പാമ്പാക്കുട പള്ളി ഏതു ഭരണഘടന പ്രകാരം ഭരിക്കപ്പെടുന്നതാണെന്ന്‌ ഓര്‍ത്തഡോക്‌സ് വിഭാഗം വ്യക്‌തമാക്കണം. സ്‌ഥാപനോദ്ദേശം, ഭൂരിപക്ഷം എന്നിവ ഇടവക പള്ളികളുടെ കാര്യത്തില്‍ പരിഗണിക്കണമെന്നും ശ്രേഷ്‌ഠ ബാവ നിര്‍ദേശിച്ചു.
പ്രാര്‍ത്ഥനായജ്ഞം തുടരും.
കോലഞ്ചേരി: പള്ളിയില്‍ തല്‍സ്ഥിതി തുടരണമെന്നും ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പള്ളിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം കോലഞ്ചേരിയില്‍ ഞായറാഴ്ച വിശ്വാസസംരക്ഷണ റാലി നടത്താന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും അവസാനം മാറ്റിവെച്ചു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് റാലി മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. ജില്ലാ അധികൃതരുടെ അപേക്ഷ മാനിച്ചാണ് റാലിയും സമ്മേളനവും സഭ മാറ്റിവെച്ചത്. ഇതേസമയം, ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന പ്രാര്‍ത്ഥനായജ്ഞം തുടരുമെന്ന് ബാവ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഞായറാഴ്ച ഇരുവിഭാഗവും തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയില്‍ പ്രാര്‍ഥനയര്‍പ്പിക്കരുതെന്ന് കോടതി വിലക്കി.
ഇടവക പള്ളികള്‍ ഉടമസ്ഥര്‍ക്ക് ലഭിക്കണമെന്നും സംശയമുണ്ടെങ്കില്‍ പൊതുയോഗം വിളിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തട്ടെയെന്നും ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉടമസ്ഥനെ പുറത്താക്കി അന്യനെ അകത്താക്കുന്ന നടപടിയാണ് ഇന്ന് യാക്കോബായ ദേവാലയങ്ങളില്‍ നടന്നുവരുന്നതെന്നും ഇക്കാര്യത്തില്‍ ഇനിയും വിട്ടുവീഴ്ചയ്ക്ക് സഭ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടവക പൊതുയോഗം സര്‍ക്കാര്‍ വിളിച്ച് നടപടി സ്വീകരിക്കട്ടെയെന്നും തല്‍സ്ഥിതി തുടരുന്നതില്‍ കുറഞ്ഞൊരു ചര്‍ച്ചയ്ക്കും ഇനിയും കഴിയില്ലെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.
പത്രസമ്മേളനത്തില്‍ മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ്, കുര്യാക്കോസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. അബ്രഹാം മാര്‍ സേവേറിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, മാത്യൂസ് മാര്‍ അപ്രേം എന്നിവരും സംബന്ധിച്ചു. തുടര്‍ന്ന് പ്രകടനവും നടത്തി. ബാവയുടെ നേതൃത്വത്തില്‍ പ്രാര്‍ഥനായജ്ഞം ചാപ്പലില്‍ തുടര്‍ന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.