സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, September 13, 2011

കോലഞ്ചേരി - വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്‌തമാക്കാന്‍ യാക്കോബായ സഭ തീരുമാനിച്ചു

കോലഞ്ചേരി: സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളി തര്‍ക്കം പരിഹരിക്കാന്‍ ഹൈക്കോടതി മീഡിയേഷന്‍ സെല്ലിനെ സമീപിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നീക്കം. ഇരുപക്ഷവുമായി കലക്‌ടര്‍ പി.എ. ഷെയ്‌ഖ് പരീത്‌ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ നടപടി. കടമറ്റത്തു നിന്നും പുത്തന്‍കുരിശില്‍ നിന്നും ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത റാലിയാണ് ഇന്ന് സമര പന്തലില്‍ ബാവയ്ക്ക്  പിന്തുണ നല്‍കാന്‍ എത്തിയത്. വരും  ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്‌തമാക്കാന്‍ യാക്കോബായ സഭ തീരുമാനിച്ചു.എല്ലാ പള്ളികളില്‍ നിന്നുമുള്ള വിശ്വാസികളെ സമരത്തില്‍ അണിചേര്‍ക്കാന്‍ പള്ളി ഭാരവാഹികളോട് ബാവ കല്‍പ്പിച്ചു. വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ്  തുകലന്‍ പറഞ്ഞു. 
ആരാധനാ സ്വാതന്ത്ര്യം അനുവദിക്കും വരെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ യാക്കോബായ സഭയുടെ മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. സഹനസമരത്തിന് ഉചിതമായ പരിഹാരം കണ്ടില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാക്കുവാനും യോഗത്തില്‍ തീരുമാനമായി. 1995ലെ സുപ്രീംകോടതി വിധിയിലെ, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ, സഭയുടെ ആത്മീയ മേലധ്യക്ഷനാണെന്ന നിരീക്ഷണം എതിര്‍വിഭാഗം അവഗണിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി.
ഇടവക പള്ളികള്‍ ഇടവക പൊതുയോഗത്തിന്റെ തീരുമാനങ്ങളനുസരിച്ച് ഭരിക്കപ്പെടേണ്ടതാണെന്ന കോടതിയുടെ കണ്ടെത്തല്‍ നടപ്പിലാക്കുന്നതിന് അവസരമുണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുവാനും സമരത്തിന്റെ ഗതി നിയന്ത്രിക്കുവാന്‍ പ്രത്യേക കമ്മിറ്റിയെ അധികാരപ്പെടുത്തുവാനും യോഗം തീരുമാനിച്ചു. സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യോഗത്തില്‍ അധ്യക്ഷനായി.
ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ നടത്തുന്ന ഉപവാസ സമരത്തിനും അഖണ്ഡ പ്രാര്‍ഥനായജ്ഞത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോലഞ്ചേരിയില്‍ ചൊവ്വാഴ്ച ഒരു മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 3ന് യാക്കോബായ സഭാ സുന്നഹദോസ് ചേരും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.