സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, September 13, 2011

സഭാതര്‍ക്കം: ഉപവാസസമരം ശക്തം

കോലഞ്ചേരി: യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോലഞ്ചേരിയില്‍ യാക്ക്പ്ബായ സഭ  നടത്തി വരുന്ന ഉപവാസ സമരം തിങ്കളാഴ്ച കൂടുതല്‍ ശക്തമായി. അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഇരുവിഭാഗവും സമരം ശക്തമാക്കിയത്.
കോലഞ്ചേരി ജംഗ്ഷനിലുള്ള കുരിശിനു മുമ്പില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവക്കു പുറമെ മെത്രാപ്പോലീത്തമാരായ അഭി. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, അഭി.ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ്, അഭി.ഏലിയാസ് മാര്‍ അത്തനാസിയോസ്, അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, അഭി.കുര്യാക്കോസ് മാര്‍ യൗസേബിയൂസ്, അഭി.ഐസക് മാര്‍ ഒസ്താത്തിയോസ്, അഭി.ഗബ്രിയേല്‍ റമ്പാന്‍, മിഖായേല്‍ റമ്പാന്‍ എന്നിവരും കോര്‍ എപ്പിസ്‌കോപ്പമാരും വൈദികരും വിശ്വാസികളും സമരരംഗത്തുണ്ട്.
കലക്‌ടര്‍ പി.എ. ഷെയ്‌ഖ് പരീത്‌ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെന്ന്‌ ഇരുപക്ഷവും അറിയിച്ചു.
ബാവാമാര്‍ ഉപവാസം അവസാനിപ്പിക്കുക, വിശ്വാസികള്‍ക്കായി മാത്രം പള്ളി തുറന്നിടുക, ഒത്തുതീര്‍പ്പിനു വ്യാഴാഴ്‌ചവരെ സാവകാശം നല്‍കുക എന്നീ നിര്‍ദേശങ്ങളാണു കലക്‌ടര്‍ മുന്നോട്ടുവച്ചത്‌. 1934-ലെ സഭാ ഭരണഘടനപ്രകാരം പള്ളി ഭരിക്കപ്പെടണമെന്ന നിലപാടില്‍ ഓര്‍ത്തഡോക്‌സ് പക്ഷം ഉറച്ചുനിന്നപ്പോള്‍ ആരാധനയ്‌ക്കുള്ള അവകാശം ഉപേക്ഷിക്കാനാവില്ലെന്നു യാക്കോബായ വിഭാഗം അറിയിച്ചു. രാവിലെ പത്തിനു തുടങ്ങിയ ചര്‍ച്ച നാലുവരെ നീണ്ടു.
പരിഹാരത്തിനു നാലുദിവസം സാവകാശം വേണമെന്നും രണ്ടു കാതോലിക്കാ ബാവാമാരും സമരം പിന്‍വലിക്കണമെന്നും കലക്‌ടര്‍ അഭ്യര്‍ഥിച്ചു. അഡീ. ജില്ലാ കോടതി വിധിപ്രകാരം 1934-ലെ സഭാ ഭരണഘടന പള്ളിയില്‍ പ്രായോഗികമാണോ, കീഴ്‌വഴക്കവുമായി മുന്നോട്ടുപോകണോ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം ആവശ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. കോടതിവിധി സംബന്ധിച്ച്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം ലഭിച്ചു. നിരോധനാജ്‌ഞ പ്രഖ്യാപിച്ച പരിധിക്കു പുറത്താണ്‌ ഇരുവിഭാഗത്തിന്റെയും ഉപവാസസമരം.
കോടതിവിധി ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ടു മാത്രമാണെന്നും ആത്മീയാവശ്യങ്ങള്‍ക്കു ബാധകമല്ലെന്നും യാക്കോബായ വിഭാഗം വാദിച്ചു. മറിച്ചു വിധിവരുന്നതുവരെ ഇപ്പോഴത്തെ വിധിപ്രകാരം പള്ളി ഭരിക്കപ്പെടുന്നതിനോട്‌ സഹകരിക്കാം. ആരാധനയ്‌ക്കുള്ള അവകാശം വിട്ടൊഴിയില്ല. പള്ളി വിട്ടുകൊടുത്താല്‍ വിശ്വാസികള്‍ക്ക്‌ ആരാധനയ്‌ക്കുള്ള അവസരം നഷ്‌ടപ്പെടുമെന്നതിനാലാണ്‌ ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതെന്ന്‌ സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍ വിശദീകരിച്ചു. യാക്കോബായ പ്രതിനിധിസംഘത്തിന്‌ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ നേതൃത്വം നല്‍കി.
ഐ.ജി: ആര്‍. ശ്രീലേഖ, ആലുവ റൂറല്‍ എസ്‌.പി. ഹര്‍ഷിത അട്ടല്ലൂരി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.