തിങ്കളാഴ്ച കരോട്ടെ പള്ളിയില്‍ നടന്ന കുര്‍ബാനയ്ക്കുശേഷം വലിയപള്ളിയില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയില്‍ മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്താ പ്രധാന കാര്‍മ്മികത്വം വഹിച്ചു. കന്യകാമറിയം സഹനത്തിന്റെ അമ്മയാണെന്നും ജനനം മുതല്‍ കഷ്ടത അനുഭവിച്ച മാതാവിന്റെ സഹനം അനുകരിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത പറഞ്ഞു. തുടര്‍ന്ന് ഫാ.പൗലോസ് പാലിക്കര, റവ.പീറ്റര്‍ കോര്‍ എപ്പിസ്‌കോപ്പ വേലംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ.കുര്യന്‍ മാത്യു വടക്കേപ്പറമ്പില്‍ ധ്യാനത്തിന് നേതൃത്വം നല്‍കി. സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ രാത്രിധ്യാനം നടന്നു. ചൊവ്വാഴ്ച നടക്കുന്ന അഞ്ചിന്മേല്‍ കുര്‍ബാനയില്‍ എപ്പിസ്‌കോപ്പന്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും.
മണര്‍കാട്ട് ഇന്ന് ഗതാഗത നിയന്ത്രണം
മണര്‍കാട്: മണര്‍കാട് പള്ളി റാസയുടെ ക്രമീകരണങ്ങളുടെ ഭാഗമായി മണര്‍കാട്ട് ചൊവ്വാഴ്ച ഉച്ചമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.പാലാ, അയര്‍ക്കുന്നം ഭാഗങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ കാവുംപടിയില്‍നിന്ന് തിരിഞ്ഞ് കുറ്റിയക്കുന്ന് ആറാം മൈല്‍ പഴയ കെ.കെ. റോഡുവഴി പോകണം.
കോട്ടയത്തുനിന്ന് പാലായ്ക്കുള്ള വാഹനങ്ങള്‍ കെ.കെ. റോഡില്‍ അണ്ണാടിവയല്‍ കവലയിലെത്തി തിരിഞ്ഞ് മാലം പാലത്തില്‍ എത്തി പോകണം. പാമ്പാടിയില്‍ നിന്ന് കോട്ടയത്തേക്കുള്ള വാഹനങ്ങള്‍ മണര്‍കാട് കിഴക്കേ കവലയിലെത്തി പുതുപ്പള്ളി റോഡില്‍ തിരിഞ്ഞ് തലപ്പാടി വഴി മാധവന്‍പടിയിലെത്തിയോപുതുപ്പള്ളി കവലയിലെത്തിയോ തിരിഞ്ഞു പോകണം.
കോട്ടയത്തുനിന്ന് പാമ്പാടി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കെ.കെ. റോഡ് വഴി നേരെ പേകണം.
No comments:
Post a Comment