സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, September 5, 2011

പുരാതന പള്ളികള്‍ നാട്ടുരാജാക്കന്മാര്‍ പണികഴിപ്പിച്ചത് - ശ്രേഷ്ഠകാതോലിക്കാ ബാവാ

മണര്‍കാട്:ഭാരതത്തിലെ പുരാതനമായ പല ക്രൈസ്തവ ദേവാലയങ്ങളും പഴയ നാട്ടുരാജാക്കന്മാര്‍ പണികഴിപ്പിച്ച് നല്‍കിയിട്ടുള്ളതാണെന്ന് മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠകാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പറഞ്ഞു. മണര്‍കാട് പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാളിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്കാബാവ. മാര്‍ത്തോമാ ശ്ലീഹ ഇന്ത്യയിലെത്തുമ്പോള്‍ ഇവിടെ ക്രൈസ്തവര്‍ ഇല്ലായിരുന്നു.
ദേവാലയം പണിയുന്നതിന് തോമാശ്ലീഹ സ്ഥലം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുരാജാക്കന്മാര്‍ അത് പണിയിച്ച് നല്‍കുകയായിരുന്നു. ആ പഴയ ജനമൈത്രി ഇന്നും നിലനില്‍ക്കുന്നുണ്ട്. ജാതിമത ദേദമെന്യേ ആളുകള്‍ എട്ടുനോമ്പാചരണത്തില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നുവെന്നും അതില്‍നിന്നുള്ള നേര്‍ച്ച ആതുരസേവനത്തിനായി വിനിയോഗിക്കുന്നുവെന്നും കാതോലിക്കാ ബാവ പറഞ്ഞു.
ജാതിമത വേര്‍തിരിവുകള്‍ക്കപ്പുറം നാടിന്റെയും സമൂഹത്തിന്റെയും നന്മയുടെ പ്രതീകമായാണ് മണര്‍കാട് പള്ളി നിലകൊള്ളുന്നത്. സമുദായ സൗഹാര്‍ദ്ദത്തിന് നല്ല അന്തരീക്ഷം നല്‍കിയുള്ള പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്-ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സെന്റ് മേരീസ് കോളേജ് വിമന്‍സ് ഹോസ്റ്റലിന്റെ ഉദ്ഘാടനവും സേവകാസംഘം സൗജന്യമായി നിര്‍മ്മിച്ചുനല്‍കുന്ന 12 വീടുകളുടെ അടിസ്ഥാനശിലാവിതരണവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.
സെന്റ് മേരീസ് ആസ്​പത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും മെറിറ്റ് അവാര്‍ഡ് വിതരണവും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പള്ളിവികാരി ഫാ.ഇ.ടി.കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ, പ്രിന്‍സ് ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ കരോട്ടെ പള്ളിയിലെ കുര്‍ബ്ബാനയ്ക്കു ശേഷം വലിയപള്ളിയില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബ്ബാനയില്‍ ക്‌നാനായ അതിഭദ്രാസന ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മാര്‍ സേവേറിയോസ് വലിയമെത്രാപ്പോലീത്ത പ്രധാനകാര്‍മ്മികത്വം വഹിച്ചു. ഡി.ബാബുപോള്‍ പ്രസംഗിച്ചു. ഫാ.യൂഹാനോന്‍ വേലിക്കകത്ത് ധ്യാനത്തിന് നേതൃത്വം നല്‍കി. തിങ്കളാഴ്ച രാവിലെ വലിയപള്ളിയില്‍ നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പീലിക്‌സിനോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.