സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, September 1, 2011

ചിങ്ങം 20 പെരുന്നാള്‍: തീര്‍ഥയാത്രയ്ക്ക് സ്വീകരണം നല്‍കി

മുളന്തുരുത്തി: മാര്‍ത്തോമന്‍ കത്തീഡ്രലില്‍ യൂയാക്കീം മാര്‍ കൂറിലോസ് ബാവയുടെ 137-ാമത് ശ്രാദ്ധം ചിങ്ങം 20 പെരുന്നാളിന് വിവിധ മേഖലകളില്‍ നിന്നെത്തിയ കാല്‍നട തീര്‍ഥയാത്രയ്ക്ക് സ്വീകരണം നല്‍കി. യാക്കോബായ സഭാ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കബറിങ്കലില്‍ ബാവയുടെ ചിത്രം അനാഛാദനം ചെയ്തു.
ഫാ. ജോണ്‍ തുരുത്തിയുടെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന തീര്‍ഥയാത്ര മുളന്തുരുത്തി കരവട്ടെ കുരിശില്‍ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളും വിവിധ പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ സ്ലീബാ കാട്ടുമങ്ങാട്ട് കോര്‍ എപ്പിസ്‌കോപ്പ, ബേബി ചാമക്കാല കോര്‍ എപ്പിസ്‌കോപ്പ, ഫാ. മത്തായി കുളച്ചിറ, ഫാ. ഷാജി മാമ്മൂട്ടില്‍ ഫാ: സ്ലീബ കളരിക്കല്‍, കമാന്റര്‍ പി.ടി. മത്തായി പുറപ്പാടത്തില്‍, ജോണ്‍സ് പാര്‍പ്പാട്ടില്‍, തോമസ് വര്‍ഗീസ് താഴൂരത്ത്, സന്തോഷ് മത്തായി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീസ് പുത്തന്‍വീടന്‍, സുധാ രാജേന്ദ്രന്‍, റെഞ്ചി കുര്യന്‍, ടി.കെ. മോഹനന്‍, സി.കെ. റെജി, ബാബു കാലാപ്പിള്ളി, സോമന്‍ കെ. പോള്‍ തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.