സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, September 1, 2011

മലേക്കുരിശില്‍ നൂറുകണക്കിന് വിശ്വാസികള്‍ കബര്‍ വണങ്ങി

കോലഞ്ചേരി: മലേക്കുരിശ് ദയറായില്‍ കബറടങ്ങിയ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ 15-ാമത് ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ച് കനത്ത മഴയിലും നൂറുകണക്കിന് വിശ്വാസികള്‍ ബാവായുടെ കബര്‍ വണങ്ങി. ബുധനാഴ്ച വൈകീട്ട് ബാവയുടെ മാതൃ ഇടവകയായ ചെറായി പള്ളിയില്‍ നിന്ന് എത്തിയ ദീപശിഖാ പ്രയാണത്തിനും, മലങ്കര സഭയുടെ വിവിധ മേഖലകളില്‍ നിന്ന് എത്തിയ തീര്‍ത്ഥാടകര്‍ക്കും ദയറാകവാടത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് കാലം ചെയ്ത ബാവയുടെ കബറിങ്കല്‍ ശ്രേഷ്ഠ ബാവയുടെയും മെത്രാപ്പോലീത്തമാരുടെയും വൈദികരുടെയും കാര്‍മികത്വത്തില്‍ ധൂപപ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ശ്രേഷ്ഠ ബാവ ഉദ്ഘാടനം ചെയ്തു. മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ അത്താനാസ്യോസ്, ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ്, മര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ്, മാത്യൂസ് മാര്‍ അഫ്രേം, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, പത്രോസ് മാര്‍ ഒസ്താത്തിയോസ്, കുര്യാക്കോസ് മാര്‍ ഐറേനിയോസ്, ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, ഏലിയാസ് മാര്‍ അത്താനാസിയോസ് എന്നിവരും സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു.
അഡ്വ. വര്‍ഗീസ് ക്‌നാലത്തിന് ഷെവലിയാര്‍ മുദ്ര ബാവ അണിയിച്ചു. കൂടാതെ വിദ്യാഭ്യാസ അവാര്‍ഡുദാനവും കബറിങ്കല്‍ അഖണ്ഡപ്രാര്‍ത്ഥനയും നടത്തി. വ്യാഴാഴ്ച 25,000 പേര്‍ക്കുള്ള നേര്‍ച്ച സദ്യയും ഉണ്ടാകും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.