സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, September 2, 2011

മണര്‍കാട്‌പള്ളി പെരുന്നാളിന് കൊടിമരം ഉയര്‍ത്തി

മണര്‍കാട്:അപേക്ഷകളും പ്രാര്‍ഥനാഗീതങ്ങളും വാദ്യമേളങ്ങളും നിറഞ്ഞ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുനാളിന് വ്യാഴാഴ്ച കൊടിമരം ഉയര്‍ത്തി. വ്രതാനുഷ്ഠാനത്തോടെയെത്തിയ വിശ്വാസസമൂഹം ചടങ്ങിന് സാക്ഷികളായി. നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം ആര്‍പ്പുവിളികളുടെയും ചെണ്ടവാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായാണ് പള്ളിയിലെത്തിച്ചത്. തുടര്‍ന്ന് കരോട്ടെ പള്ളിക്കും വലിയപള്ളിക്കും മൂന്നുതവണ വലംവച്ച് ചെത്തിമിനുക്കി മുകളില്‍ കുരിശുതറച്ച് കൊടികള്‍കെട്ടി പ്രത്യേക പ്രാര്‍ഥനയ്ക്കുശേഷം കല്‍ക്കുരിശിന് സമീപം ഉയര്‍ത്തി. ചടങ്ങുകള്‍ക്ക് പള്ളിവികാരി ഫാ. ഇ.ടി. കുരിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ, സഹവികാരിമാരായ ഫാ.ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ, ഫാ. മാത്യൂസ് മണവത്ത്, ഫാ. കുരിയാക്കോസ് കാലായില്‍, ഫാ. തോമസ് മറ്റത്തില്‍ തുടങ്ങിയവര്‍ കാര്‍മികത്വം വഹിച്ചു. നോമ്പാചരണത്തിന് തുടക്കംകുറിച്ച് രാവിലെ വലിയപള്ളിയില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയില്‍ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പ്രസംഗം, മധ്യാഹ്ന പ്രാര്‍ഥന, ധ്യാനം, സന്ധ്യാ പ്രാര്‍ഥന എന്നിവ നടന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വലിയപള്ളിയില്‍ നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയില്‍ സിംഗപ്പൂര്‍ ഭദ്രാസനാധിപന്‍ പത്രോസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.