സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, March 9, 2013

യാക്കോബായ സഭയ്ക്ക് നീതി നിഷേധിക്കുന്നു -മെത്രാപ്പോലീത്ത

പിറവം: യാക്കോബായ സഭയ്ക്ക് സര്‍ക്കാര്‍ നീതി നിഷേധിക്കുകയാണെന്ന് അഭി.ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. സഭയ്‌ക്കെതിരെ നടക്കുന്ന കൈയേറ്റങ്ങളില്‍ പ്രതിഷേധിച്ച് 17ന് പിറവത്ത് റാലിയും പൊതുയോഗവും നടത്തുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. പിറവം രാജാധി രാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ കൂടിയ വിശ്വാസികളുടെയും ഭക്തസംഘടനകളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയ്ക്ക് ഭൂരിപക്ഷമുള്ള പള്ളികളില്‍ മറുപക്ഷം സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ സംഘര്‍ഷമുണ്ടാക്കുകയാണെന്നും മാമ്മലശ്ശേരി, പിറവം, കുറിഞ്ഞി, വെട്ടിത്തറ, കോലഞ്ചേരി പള്ളികളില്‍ സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. യോഗത്തില്‍ വികാരി സൈമണ്‍ ചെള്ളിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ അദ്ധ്യക്ഷനായി. ഫാ. മാത്യൂസ് മണപ്പാട്ട്, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ജിബി ഇച്ചിക്കോട്ടില്‍, ഫാ. ജേക്കബ് മാമ്പിള്ളില്‍, ഫാ. ഏലിയാസ് കാപ്പുംകുഴിയില്‍, ഫാ. ഏലിയാസ് തുരുത്തേല്‍, ഫാ. ബിജോ വര്‍ഗീസ്, ഫാ. ജോബിന്‍സ് ഇലഞ്ഞിമറ്റം, ഫാ. ലാല്‍മോന്‍ പട്ടരുമഠം, ഫാ. ഗീവര്‍ഗീസ് തെറ്റാലില്‍, ഫാ. ജെയിംസ് ചാലപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.