View Photos |
യേശു ക്രിസ്തു പന്ത്രണ്ട് ശിഷ്യ•ാരുടെ കാലുകള്‍ കഴുകിയതിന്റെ ഓര്‍മ്മയ്ക്കായി മേല്‍പ്പട്ടക്കാരന്‍ പന്ത്രണ്ട് വൈദീകരുടെ കാലുകള്‍ കഴുകി ചുമ്പിച്ചു. പന്ത്രണ്ട് ശിഷ്യരില്‍ പ്രധാനിയായ പത്രോസ് ശ്ളീഹ യേശുവിന്റെ കാലുകളെ കഴുകിയതിനെ സ്മരിച്ച് വൈദീകരില്‍ പത്രോസ് ശ്ളീഹായുടെ സ്ഥാനം വഹിച്ച പുരോഹിതന്‍ മെത്രാപ്പോലിത്തയുടെ കാലുകള്‍ കഴുകി ചുമ്പിച്ചു. എറ്റവും ഒടുവിലായി ഇവന്‍ യോഗ്യന്‍ എന്നര്‍ത്ഥമുള്ള 'ഒക്സിയോസ് ' ചൊല്ലി വൈദീകര്‍ മേല്‍പ്പട്ടക്കാരനെ സിംഹാസനത്തില്‍ ഇരുത്തി ഉയര്‍ത്തിയതോടുകൂടി ശുശ്രൂക്ഷകള്‍ പര്യവസാനിച്ചു.
സുറിയാനി മല്‍പ്പാന്‍ തോമസ് കുപ്പമല കോര്‍ എപ്പിസ്ക്കോപ്പ, വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പ, സെമിനാരി വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോര്‍ജ് വടാത്ത് എന്നിവര്‍ നേതൃത്വം നല്‍കി. സഭയിലെ അനേകം വൈദീകരും ശെമ്മാശ്ശന്‍മാരും, വിശ്വാസികളും ശുശ്രൂഷകളില്‍ പങ്കെടുത്തു. ഇന്ന് രാവിലെ 8 ന് ദുഖവെള്ളിയാഴ്ച ശുശ്രൂഷ ആരംഭിക്കും. കോട്ടയം ഭദ്രാസന മെത്രാപ്പോലിത്ത തോമസ് മോര്‍ തീമോതിയോസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ശനിയാഴ്ച രാവിലെ 10 ന് വി.കുര്‍ബ്ബാന. വൈകിട്ട് 6 ന് സന്ധ്യനമസ്കാരം. 8 ന് ഉയിര്‍പ്പിന്റെ ശുശ്രൂഷ ആരംഭിക്കും. നിരണം ഭദ്രാസന സഹായ മെത്രാപ്പോലിത്ത ഗീവര്‍ഗീസ് മോര്‍ ബര്‍ണാബാസ് മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ചരിത്ര പ്രസിദ്ധമായ പൈതല്‍ നേര്‍ച്ച നടക്കും.
No comments:
Post a Comment