പിറവം: യാക്കോബായ സഭയോടുള്ള സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരേയും കള്ളകേസ് എടുക്കു പോലീസ് നടപടിക്കെതിരേയും പ്രതിഷേധിക്കുതിനായി കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ വാഹനറാലി നടത്തി.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി ചാപ്പലില്‍ നിന്നും ഉച്ചകഴിഞ്ഞ് 3 ന് ആരംഭിച്ച റാലി കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത മാത്യൂസ് മോര്‍ ഈവാനിയോസ് ഫ്ളാഗ് ഓഫ് ചെയ്തു.
ഭദ്രാസനത്തിലെ വിവിധ പള്ളികളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എത്തച്ചേര്‍ന്നു.
തുടര്‍ന്ന് ഇന്ന് നടക്കുന്ന മേഖല സമ്മേളനത്തിനു തുടക്കം കുറിച്ചു സമ്മേളന നഗരിയില്‍ മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത പാത്രിയര്‍ക്കാ പതാക ഉയര്‍ത്തി. യൂത്ത് അസോസിയേഷന്‍ ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ.എല്‍ദോസ് കക്കാടന്‍, ഫാ.ലാല്‍മോന്‍ പട്ടരുമഠം, സെക്രട്ടറി സിനോള്‍.വി.സാജു, റെജി.പി.വര്‍ഗീസ്, ജയ് തോമസ്, വര്‍ഗീസ്.റ്റി വൈ, ജോര്‍ജുകുട്ടി സി.കെ എിവര്‍ റാലിക്ക് നേതൃത്വം നല്‍കി.
No comments:
Post a Comment