പാമ്പാക്കുട: പൂട്ടിക്കിടക്കുന്ന ദേവാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ടും നീതി നിഷേധത്തിനെതിരെയും യാക്കോബായ സഭ സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് അങ്കമാലി ഭദ്രാസന മെത്രാപ്പോലിത്ത അഭി.കുര്യാക്കോസ് മോര്‍ യൌസേഭിയോസ് പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയിനി കത്തീഡ്രലില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. സഭയ്ക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ടു ശ്രേഷ്ഠ കാതോലിക്കാബാവായും സഭയിലെ മെത്രാപ്പോലിത്തമാരും വൈദീകരും മാര്‍ച്ച് 18 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്‍പില്‍ ഉപവാസമിരിക്കും.കൂടാതെ മേഖലാതലത്തില്‍ നടത്തുന്ന പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു മാര്‍ച്ച് 17 ന് പിറവം രാജാധി രാജാ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ അങ്കണത്തില്‍ പിറവം മേഖലയുടെ ആഭിമുഖ്യത്തില്‍ അവകാശ സംരക്ഷണ റാലിയും, വിശദ്ധീകരണ യോഗവും നടത്തും.
കേടതി വിധികളും, നിയമത്തിന്റെ പരിരക്ഷ ഉള്ള ദേവാലയങ്ങളിലും നീതി നടത്തികൊടുക്കേണ്ട ഭരണകൂടം തികഞ്ഞ നിസംഗത പുലര്‍ത്തുന്നു. യാക്കോബായ ദേവാലയങ്ങളില്‍ ഓര്‍ത്തഡോക്സ് പക്ഷത്തിനു അര്‍ഹതയില്ലാത്ത അധികാരം സ്ഥാപിച്ചു കൊടുക്കുന്നതിലും സര്‍ക്കാര്‍ താല്പര്യം കാണിക്കുന്നു. നീതിക്കു വേണ്ടി സമാധാനപരമായി പ്രതിക്ഷേധിക്കുന്ന യാക്കോബായ സഭയിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ള വിശ്വാസികളെ തെരഞ്ഞു പിടിച്ച് കള്ളക്കേസുകളില്‍ കുടുക്കുന്നതിലും പോലീസ് അമിത ഉത്സാഹം കാണിക്കുന്നതായും മെത്രാപ്പോലിത്ത പറഞ്ഞു. കോടതി നിര്‍ദ്ദേശിച്ച മദ്ധ്യസ്ഥരെപ്പോലും ഫലപ്രദമായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ മടികാണിക്കുന്നു. കൂറുമാറിയ വൈദീകര്‍ ഒരുവശത്തും പൂര്‍വ്വിക വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്ന വിശ്വാസികള്‍ മറുവശത്തും നില്‍ക്കുമ്പോള്‍ സ്റാറ്റസ്കോ വൈദീകര്‍ക്ക് അല്ല സഭയ്ക്കാണ് വേണ്ടത് എന്ന് കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി. മാത്യൂസ് മോര്‍ ഈവാനിയോസ് പറഞ്ഞു.
കോലഞ്ചേരി, മാമലശ്ശേരി, വെട്ടിത്തറ, മണ്ണത്തൂര്‍, കണ്ണ്യാട്ടുനിരപ്പ്, ഞാറക്കാട്, മുളക്കുളം, കോഴിപ്പിള്ളി, കായനാട്, തൊടുപുഴ, പന്നൂര്‍ തുടങ്ങിയ ദേവാലയങ്ങള്‍ യാക്കോബായ സഭയുടെ പൂര്‍ണ്ണനിയന്ത്രണത്തിലുള്ള ദേവാലയങ്ങളായിരുന്നിട്ടും സഭയ്ക്ക് പൂര്‍ണ്ണമായും ആരാധനാ സ്വാതന്ത്യ്രം നിക്ഷേധിക്കപ്പെട്ടിരിക്കുകയാണന്നും, പൂട്ടിക്കിടക്കുന്ന പള്ളികള്‍ ഇരുവിഭാഗത്തിനുമായി സമയം അനുവദിച്ച് തുറക്കണമെന്നുമാണ് സഭയുടെ നിലപാടെന്നും മദ്ധ്യസ്ഥരുടെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണന്നും മെത്രാപ്പോലിത്തമാര്‍ പറഞ്ഞു.
പിറവം കത്തീഡ്രലില്‍ അധീകാര ഭ്രഷ്ടനാക്കപ്പെട്ട വൈദീകനെ വീണ്ടും പ്രവേശിപ്പിക്കുവാന്‍ ശ്രമിച്ചതാണ് സഭ ഒടുവില്‍ നേരിട്ട നീതിനിഷേധം. സര്‍ക്കാര്‍ നടത്തുന്ന ഹീനമാര്‍ഗങ്ങള്‍ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നടത്തിയ ഇടപ്പെടലുകളുടെ തെളിവുകള്‍ സഭയ്ക്കു ലഭിച്ചിട്ടുണ്ടന്നും ആവശ്യമെങ്കില്‍ തെളിവുകള്‍ സഭ പുറത്തു വിടുമെന്നും ഭദ്രാസന മെത്രാപ്പോലിത്ത പറഞ്ഞു.
ഞായറാഴ്ച 3.30 ന് പിറവം എം.കെ.എം സ്കൂള്‍ ഗ്രൌണ്ടില്‍ നിന്നും ആരംഭിക്കുന്ന റാലി കത്തീഡ്രല്‍ അങ്കണത്തില്‍ എത്തിച്ചേരുമ്പോള്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇടവക മെത്രാപ്പോലിത്ത അഭി.മാത്യൂസ്മോര്‍ ഈവാനിയേസ് അദ്ധ്യക്ഷത വഹിക്കും. സുന്നഹദോസ് സെക്രട്ടറി ഡോ.ജോസഫ് മോര്‍ ഗ്രീഗോറിയോസ് മുഖ്യ പ്രഭാഷണം നടത്തും. സഭയിലെ എല്ലാ മെത്രാപ്പോലിത്തമാരും സമ്മേളനത്തില്‍ പങ്കെടുക്കും.
സമ്മേളനത്തിനു മുന്നോടിയായ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 16 ാം തീയതി ശനിയാഴ്ച കോലഞ്ചേരിയില്‍ നിന്നും വാഹന പ്രചാരണ റാലി ആരംഭിച്ച് ചൂണ്ടി, പൂത്രിക്ക, രാമമംഗലം വഴി പിറവത്ത് എത്തിച്ചേരും.
പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയിനി കത്തീഡ്രല്‍ വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്ക്കോപ്പ, ഫാ.എല്‍ദോസ് കക്കാടന്‍, ഫാ.വര്‍ഗീസ് പനച്ചിയില്‍, ഫാ.ലാല്‍മോന്‍ പട്ടരുമഠം, ഫാ.സന്തോഷ് തെറ്റാലില്‍, ഫാ.ജോബിന്‍സ് ഇലഞ്ഞിമറ്റം, ഫാ.ഷാനു പൌലോസ്, ഫാ.അജോ , കത്തീഡ്രല്‍ ട്രസ്റി മത്തായി മണപ്പാട്ട്, സഭാ മാനേജിംഗ് കമ്മിറ്റി അംഗം വി.വി ജോണ്‍ വെള്ളൂക്കാട്ടില്‍, ഭദ്രാസന കൌണ്‍സില്‍ അംഗം ബേബി ആലുങ്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:
Post a Comment