പിറവം: സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് യാക്കോബായ വിശ്വാസികള്‍ക്കെതിരെ ഓര്‍ത്തഡോക്സ് വിഭാഗം ഭരണ സ്വാധീനം ഉപയോഗിച്ച് കള്ളക്കേസ് എടുപ്പിക്കുതില്‍ കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ പ്രതിഷേധിച്ചു. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആവശ്യാനുസരണം സര്‍ക്കാര്‍ ജോലിയുള്ളവരെ തെരഞ്ഞുപിടിച്ചു കള്ള കേസില്‍ കുടുക്കുന്ന പിറവം സബ് ഇന്‍സ്പെക്ടറുടെ നടപടി അവസാനിപ്പിച്ചില്ലങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുമെന്നും യൂത്ത് അസോസിയേഷന്‍ മുറിയിപ്പ് നല്‍കി.
യാക്കോബായ സഭയോടുള്ള സര്‍ക്കാരിന്റെ നീതി നിഷേധത്തിനെതിരേയും കള്ളകേസ് എടുക്കു പോലീസ് നടപടിക്കെതിരേയും പ്രതിഷേധിക്കുതിനായി കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ മാര്‍ച്ച് 16 ശനിയാഴ്ച വാഹനറാലി നടത്തും. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി ചാപ്പലില്‍ നിന്നും ഉച്ചകഴിഞ്ഞ് 3 ന് ആരംഭിക്കു റാലി കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത മാത്യൂസ് മോര്‍ ഈവാനിയോസ് ഫ്ളാഗ് ഓഫ് ചെയ്യും. ഭദ്രാസനത്തിലെ വിവിധ പള്ളികളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകിട്ട് 6.30 ന് പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എത്തിച്ചേരും. തുടര്‍ന്നു മാര്‍ച്ച് 17 ന് പിറവത്ത് നടത്തു മേഖല സമ്മേളനത്തിനു തുടക്കം കുറിച്ചു സമ്മേളന നഗരിയില്‍ മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലിത്ത പാത്രിയര്‍ക്കാ പതാക ഉയര്‍ത്തും.
ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ.എല്‍ദോസ് കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിനോള്‍.വി.സാജു, റെജി.പി.വര്‍ഗീസ്, ജയ് തോമസ്, വര്‍ഗീസ്.റ്റി വൈ, ജോര്‍ജുകുട്ടി സി.കെ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment