പിറവം: അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി അധ്യക്ഷന്‍ ഏലിയാസ് മാര്‍ അത്താനാസിയോസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയിലെ സമര പന്തലില്‍ എത്തി നിരാഹാരം തുടരുന്ന ഫാ.വര്‍ഗീസ് പുല്യട്ടേലിനെ സന്തര്‍ശിച്ചു പിന്തുണ അറിയിച്ചു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ യാക്കോബായ സഭ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാവുകയാണന്നു മെത്രാപ്പോലിത്ത പറഞ്ഞു. മാമാലശ്ശേരിയിലെ വിശ്വാസികള്‍ നേരിടുന്ന നീതി നിഷേധത്തിന് സര്‍ക്കാര്‍
ഉത്തരം പറയേണ്ടി വരും. വര്‍ഗീസിച്ചനെ ആശുപത്രിയിലേക്ക് മാറ്റുന്ന ദിവസം
മുതല്‍ താന്‍ നിരാഹാരസമരം ആരംഭിക്കുമെന്ന് മെത്രാപ്പോലിത്ത അറിയിച്ചു.
ഏകപക്ഷീയമായ നടപടികളിലൂടെ ഭൂരിപക്ഷ സമൂഹത്തെ പീഡിപ്പിക്കുക എന്നാ യു ഡി എഫ് അജണ്ട മറ നീക്കി പുറത്തു വന്നിരിക്കുകയാണ്.
ഭൂരിപക്ഷ
സമൂഹങ്ങലായ എന്‍ എസ് എസ്,എസ് എന്‍ ഡി പി വിഭാഗങ്ങളെ
ആക്ഷേപിക്കുകയും അവഗണിക്കുകയും ചെയ്യുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍
യാക്കോബായ സഭയെ പീഡനത്തിലൂടെ തകര്‍ക്കാന്‍
ശ്രമിക്കുകയാണന്നും മെത്രാപ്പോലിത്ത ആരോപിച്ചു. ന്യൂ ന പക്ഷ പ്രീണനം
മുഖമുദ്രയാക്കി ഭരണം നടത്തുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജി
വെക്കണമെന്ന് യാക്കോബായ സഭയുടെ മുവാറ്റുപുഴ മേഖലാ മെത്രാപ്പോലിത്ത ഡോ.
മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലിത്ത ആവശ്യപെട്ടു.
നായര്‍ സമുദായ ജനറല്‍ സെക്രട്ടറി ശ്രീ സുകുമാരന്‍ നായരെയും ഈഴവ സമുദായ ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടെഷനെയും പരസ്യമായി ആക്ഷേപിക്കുന്ന ഉമ്മന്‍ചാണ്ടി കേരളം കണ്ട ഭരണ കര്‍ത്താക്കളില്‍ ഏറ്റവും ദുര്‍ബലനും കാര്യപ്രാപ്തി ഇല്ലാത്തവനും ആണ്. സ്വസമുദായ പ്രീണനത്തിനായി സുപ്രിം കോടതി വിധിക്കുപോലും വില കല്‍പ്പിക്കാതെ ഭൂരിപക്ഷ ജനവിഭാഗത്തിനു അവകാശപെട്ട നീതി നിഷേധിക്കുന്ന മുഖ്യ മന്ത്രി ഭരണഘടനയോടുള്ള തന്റെ പ്രതിഞ്ജ ലംഘിച്ചതിനാല്‍ തന്റെ അധികാരത്തില്‍ തുടരാനുള്ള ധാര്‍മികമായ അവകാശം നഷ്ടപെടുത്തിയിരിക്കുകയാണ്.
സ്വജന പക്ഷപാതത്തിനു പ്രാമുഖ്യം കല്‍പ്പിക്കുന്ന ഉമ്മന്‍ചാണ്ടി രാജി വച്ച് ജനാധിപത്യ വ്യവസ്ഥിതിയെ രക്ഷിക്കാന്‍ തയാറാകണമെന്നു മെത്രാപോളിത്ത പറഞ്ഞു. ടി യു കുരുവിള എം എല്‍ എ ഇന്നലെ സമര പന്തലില്‍ എത്തിയിരുന്നു.
No comments:
Post a Comment