സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, February 2, 2013

മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളി തര്‍ക്കം മധ്യസ്ഥതയ്ക്ക് വിട്ടു

കൊച്ചി: മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയിലെ തര്‍ക്കം മധ്യസ്ഥതയ്ക്ക് വിട്ടു. ഹൈക്കോടതി മീഡിയേഷന്‍ കേന്ദ്രത്തിലെ മീഡിയേറ്റര്‍ പി. ബാബുകുമാര്‍, ജില്ലാ മീഡിയേഷന്‍ കേന്ദ്രത്തിലെ കെ.എന്‍. സ്വാമിനാഥന്‍, എം.എസ്. ലത എന്നിവരെയാണ് മീഡിയേറ്റര്‍മാരായി നിയോഗിച്ചിട്ടുള്ളത്. 
ആരാധനയ്ക്കുള്ള അവകാശത്തിനുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കണമെന്നാഗ്രഹിക്കുന്ന ഒട്ടേറെ പേര്‍ ഇരു വിഭാഗത്തിലും ഉണ്ടെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റിയുടെ നടപടി. മീഡിയേഷന്‍ കേന്ദ്രം നടത്തിപ്പ് ബോര്‍ഡിലെ അംഗങ്ങളായ ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് എസ്. സിരിജഗന്‍, ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് എന്നിവരാണ് തര്‍ക്കപരിഹാരത്തിന് മധ്യസ്ഥശ്രമത്തിന് നടപടിയെടുത്തിട്ടുള്ളത്.
യാക്കോബായ സഭ മേഖലാ വൈദിക യോഗം: ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
കോതമംഗലം: യാക്കോബായ സഭാ അങ്കമാലി ഭദ്രാസനം കോതമംഗലം മേഖലാ വൈദിക യോഗം മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയില്‍ നടന്നു. കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഓടയ്ക്കാലി, മാമലശ്ശേരി, ഞാറക്കാട് എന്നീ പള്ളികളിലെ ഇടവകാംഗങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കും ആരാധന സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നീതിപൂര്‍വമായി ഇടപെടണമെന്ന് വൈദിക യോഗം ആവശ്യപ്പെട്ടു. തുടര്‍ന്ന് മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയിലെത്തി നിരാഹാരം അനുഷ്ഠിക്കുന്ന വികാരി വര്‍ഗീസ് പുല്യാട്ടേലിനും ഇടവകാംഗങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.