സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, February 3, 2013

മഞ്ഞനിക്കര തീര്‍ത്ഥയാത്രയ്ക്ക് ഒരുക്കം പൂര്‍ത്തിയായി

തൃപ്പൂണിത്തുറ: അന്ത്യോഖ്യാ സിംഹാസന വിശ്വാസ തീര്‍ത്ഥയാത്രാ സംഘത്തിന്റെ ഓമല്ലൂര്‍ മഞ്ഞനിക്കര തീര്‍ത്ഥയാത്രയ്ക്കുള്ള ഒരുക്കം പൂര്‍ത്തിയായി. മഞ്ഞനിക്കര മാര്‍ ഇഗ്‌നാത്തിയോസ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന മോറോന്‍ മാര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ കബറിങ്കലേയ്ക്കാണ് കാല്‍നടതീര്‍ത്ഥയാത്ര. ആയിരങ്ങള്‍ പങ്കെടുക്കും. പാത്രിയര്‍ക്ക പതാക ഘോഷയാത്ര തിങ്കളാഴ്ച വൈകിട്ട് 6 ന് തൃപ്പൂണിത്തുറ നടമേല്‍ സെന്‍് മേരീസ് പള്ളിയിലെത്തും. മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന ശാമുവേല്‍ മാര്‍ പീലക്‌സിനോസ് തിരുമേനിയുടെ കബറിങ്കല്‍ നിന്നാരംഭിച്ച പതാക പ്രയാണം മലബാര്‍, തൃശൂര്‍, അങ്കമാലി,കൊച്ചി ഭദ്രാസനങ്ങളിലെ വിവിധ സ്വീകരണം ഏറ്റുവാങ്ങിയാണ് തൃപ്പൂണിത്തുറ നടമേല്‍ പള്ളിയിലെത്തുന്നത്. 
തുടര്‍ന്ന് തീര്‍ത്ഥയാത്രാ സംഘത്തോടൊപ്പം മഞ്ഞനിക്കരയിലേക്ക് നീങ്ങും. തൃപ്പൂണിത്തുറ, കരിങ്ങാച്ചിറ, കുറുപ്പംപടി, കോതമംഗലം ആലുവ, കോലഞ്ചേരി, കടാതി, കൂത്താട്ടുകുളം, മണീട്, മുളന്തുരുത്തി, കാഞ്ഞിരമറ്റം ആരക്കുന്നം മേഖലകളില്‍ നിന്ന് തീര്‍ത്ഥയാത്ര ചൊവ്വാഴ്ച രാവിലെ പുറപ്പെടും. വെള്ളിയാഴ്ച വൈകിട്ട് 5 ന് തീര്‍ത്ഥയാത്രാ സംഘം മോറോന്റെ കബറിങ്കല്‍ എത്തും. തുടര്‍ന്ന് രാത്രിയിലെ അഖണ്ഡപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് പിറ്റേന്ന് രാവിലെ കുര്‍ബാനയില്‍ പങ്കുകൊണ്ട് കബര്‍ വണങ്ങും. ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമന്‍ ബാവ, സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ്‌മെത്രാപ്പോലീത്ത, കുര്യാക്കോസ് മാര്‍ ദിയസ്‌ക്കോറസ് മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത തുടങ്ങിയ മലങ്കര സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും വിവിധ സ്ഥലങ്ങളില്‍ തീര്‍ത്ഥാടകരെ അനുഗ്രഹിച്ച് യാത്രയാക്കും. ഫാ. ജോണി തുരുത്തിയില്‍,ഫാ. ഷിബിന്‍ പോള്‍,ഫാ. രാജു കൊളാപ്പുറത്ത്, സെക്രട്ടറി ജോണ്‍ എം. വര്‍ഗീസ് കണ്‍വീനര്‍ ബിജു കുര്യാക്കോസ്, ഷെവലിയാര്‍ എന്‍.വി. ബേബി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.