നെടുമ്പാശ്ശേരി: അങ്കമാലി മേഖല മഞ്ഞനിക്കര കാല്‍നട തീര്‍ത്ഥയാത്ര തിങ്കളാഴ്ച നാലിന് ചെറിയ വാപ്പാലശ്ശേരി മാര്‍ ഇഗ്‌നാത്തിയോസ് പള്ളിയില്‍നിന്ന് പുറപ്പെട്ടു. പരിശുദ്ധ ഏല്യാസ് തൃതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ചാണ് കാല്‍നടതീര്‍ത്ഥയാത്ര നടത്തുന്നത്. ഭദ്രദീപവും പാത്രിയര്‍ക്കാ പതാകയും കൈമാറി ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും ഡോ. എബ്രഹാം മാര്‍ സേവേറിയോസ്, ഡോ. ഏല്യാസ് മാര്‍ അത്തനാസിയോസ് എന്നീ മെത്രാപ്പോലീത്തമാരും ചേര്‍ന്ന് യാത്രയെ ആശീര്‍വദിക്കും.
മീനങ്ങാടി, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകര്‍ ചെറിയ വാപ്പാലശ്ശേരിയില്‍ എത്തി പ്രധാന തീര്‍ത്ഥയാത്രയോടൊപ്പം ചേരും.
പൊയ്ക്കാട്ടുശ്ശേരി, മേയ്ക്കാട്, നെടുമ്പാശ്ശേരി, തവളപ്പാറ, പീച്ചാനിക്കാട്, ആഴകം, പൂതംകുറ്റി, നടുവട്ടം, മഞ്ഞപ്ര, തോട്ടകം, കരയാംപറമ്പ്, നായത്തോട്, എടക്കുന്ന്, ചെറിയവാപ്പാലശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ എത്തും.
പരിശുദ്ധന്റെ ചിത്രംവെച്ചലങ്കരിച്ച രഥത്തിനു പിന്നിലായാണ് വിശ്വാസികള്‍ നടന്നുനീങ്ങുക. എം.സി.റോഡ് വഴിയാണ് തീര്‍ഥയാത്ര കടന്നുപോകുന്നത്. എട്ടിന് മഞ്ഞനിക്കരയിലെത്തും. ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, മാത്യൂസ് മാര്‍ ദേവോദോസിയോസ് എന്നീ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടകരെ സ്വീകരിക്കും.
ഓര്‍മപെരുന്നാളില്‍ പങ്കെടുത്തശേഷം തീര്‍ത്ഥാടകര്‍ മടങ്ങും.
ടൈറ്റസ് വര്‍ഗീസ് കോര്‍എപ്പിസ്‌കോപ്പ, വര്‍ഗീസ് അരീയ്ക്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. പൗലോസ് അറയ്ക്കപറമ്പില്‍, ഫാ. ഇട്ടൂപ്പ് ആലുക്കല്‍, സി.വൈ.വര്‍ഗീസ്, ജോസ്.പി.വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.
No comments:
Post a Comment