സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, February 12, 2013

മാര്‍തോമാ ചെറിയപള്ളിയില്‍ ശുബുകോനോ ശുശ്രൂഷയും പ്രാര്‍ഥനാ യജ്ഞവും

കോതമംഗലം: മാര്‍തോമാ ചെറിയ പള്ളിയില്‍ വലിയ നോമ്പിന്റെ തുടക്കം കുറിച്ച് ശുബുകോനോ ശുശ്രൂഷയും പ്രാര്‍ഥനാ യജ്ഞവും നടത്തി. ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ചടങ്ങുകള്‍ക്ക് പ്രധാന കാര്‍മികത്വം വഹിച്ചു. പള്ളിയില്‍ എത്തിയ ഹോളണ്ട് ആര്‍ച്ച് ബിഷപ്പ് ഔഗേന്‍ മാര്‍ പോളി കാര്‍പ്പസ് മെത്രാപ്പോലീത്തയ്ക്കും 12 അംഗ പ്രതിനിധി സംഘത്തിനും സ്വീകരണം നല്‍കി. ശുശ്രൂഷാ പരിപാടിയില്‍ പ്രതിനിധിസംഘങ്ങള്‍ പങ്കെടുത്തു. മേഖലാ മെത്രാപ്പോലീത്ത അഭി.കുര്യാക്കോസ് മാര്‍ യൗസേബിയോസ്, ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത അഭി.മാത്യൂസ് മാര്‍ അപ്രേം എന്നിവര്‍ ശുബുകോനോ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. അഭി.ഔഗേന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. പള്ളിവികാരി ഫാ. ബേബി മംഗലത്ത്, ഫാ. ജോണ്‍ ജോസഫ്, ഫാ. കെ.പി. അബ്രഹാം, ഫാ. മനു മാത്യു, ഫാ. സെബി വലിയകുന്നേല്‍ എന്നിവര്‍ പങ്കെടുത്തു

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.