പിറവം: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളി നടയില്‍ യാക്കോബായ വിഭാഗം വികാരി ഫാ. വര്‍ഗീസ് പുല്യാട്ടേല്‍ നടത്തുന്ന നിരാഹാരപ്രാര്‍ഥനായജ്ഞം ഏഴുദിവസം പിന്നിട്ടു. ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടി യാക്കോബായ വിഭാഗം നടത്തുന്ന സഹനസമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എംഎല്‍എമാരായ ടി.യു. കുരുവിളയും സാജുപോളും വ്യാഴാഴ്ച മാമ്മലശ്ശേരിയിലെത്തി.
സഭയുടെ മുന്‍ സെക്രട്ടറിയും സഭാ സ്ഥാപനങ്ങളുടെ സെക്രട്ടറിയുമായ തനിക്ക് ഇനിയും ഇത് താങ്ങാനാവില്ലെന്ന് ടി.യു. കുരുവിള പറഞ്ഞു. പള്ളിനടയില്‍ യാക്കോബായ സഭ നടത്തുന്ന അഖണ്ഡപ്രാര്‍ഥനായജ്ഞം 262 ദിവസം പിന്നിട്ടുവെന്നും ഇത് കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാറിന്റെ നിലപാട് ശരിയല്ലെന്നും ടി.യു. കുരുവിള പറഞ്ഞു.
മെത്രാപ്പോലിത്തമാരായ സക്കറിയാസ് മാര്‍ പോളി കാര്‍പ്പസ്, മാത്യൂസ് മാര്‍ അന്തിമോസ്, ഐസക് മാര്‍ ഒസ്താത്തിയോസ് എന്നിവരും സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലനും വ്യാഴാഴ്ച മാമ്മലശ്ശേരിയിലെത്തിയിരുന്നു.
വ്യാഴാഴ്ച രാവിലെ പള്ളിയില്‍ നടന്ന ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും കൂടുതലായി പള്ളിയിലെത്തിയത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി. പുത്തന്‍കുരിശ് സിഐ കെ.ആര്‍.മനോജ്, രാമമംഗലം എസ്.ഐ. എന്‍. മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
ഫാ. വര്‍ഗീസ് പുല്ല്യാട്ടേല്‍ നടത്തുന്ന സമരം അനിശ്ചിതമായി നീളുന്ന സാഹചര്യം ഒഴിവാക്കി സമരം ഒത്തുതീര്‍പ്പാക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment