സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, January 31, 2013

സിഡ്നി യാക്കോബായ സുറിയാനി പള്ളി കൂദാശ ഫെബ്രുവരി 16,17 തിയതികളില്‍

സിഡ്നി :-ഓസ്ട്രേലിയയിലെ യാക്കോബായ സുറിയാനി സഭാവിശ്വാസികളുടെ സ്വന്തം ദൈവാലയം എന്ന ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു .ഫെബ്രുവരി 17 നു (ഞായര്‍ )രാവിലെ സിഡ്നി സെവെല്‍ ഹില്സില്‍ പണികഴിപ്പിച്ച പുതിയ ദൈവാലയം കൂദാശയ്ക്ക് ശേഷം ഇടവക മെത്രാപ്പോലിത്ത പൌലോസ് മോര്‍ ഐറേനീയോസ് വിശ്വാസികള്‍ക്ക് സമര്‍പ്പിക്കും .
വിദേശ രാജ്യത്തു സ്വന്തം ദൈവാലയം സ്ഥാപിക്കുന്നതിനുള്ള നിയമപരവും സാമ്പത്തികപരവുമായ വെല്ലുവിളികളെ മറികടന്നാണ് യാക്കോബായ സഭയുടെ സിഡ്നി ഇടവക ഇ അപുര്‍വ നേട്ടം കൈവരിച്ചത്‌ .ഓസ്ട്രേലിയയിലെ ആദ്യ യാക്കോബായ സുറിയാനി സഭ ഇടവക എന്ന ബഹുമതിക്ക് പുറമേ ഓസ്ട്രേലിയയിലെ സഭയുടെ സ്വന്തം ദൈവാലയം എന്ന അത്ഭുത നേട്ടത്തിനും സിഡ്നി സെന്റ്‌ മേരിസ് യാക്കോബായ പള്ളി ഇടവകക്ക് സാധിച്ചു എന്ന് വികാരി റവ. ഫാ.ഗീവര്‍ഗീസ് കുഴിയെലില്‍ {ജിജി അച്ചന്‍))))} പറഞ്ഞു . പുതിയ ദൈവാലയത്തിന്റെ കൂദാശ പ്രൌഡ ഗംഭീര ചടങ്ങുകളോടെയാണ് സഭ കൊണ്ടാടുന്നത് .ഇതിനായി വിപുലമായ കമ്മിറ്റികളും സബ് കമ്മിറ്റികളും രൂപികരിച്ചിട്ടുണ്ട് .ദൈവാലയ കൂദാശക്ക് പുറമേ വിവിധ മത മേലധ്യക്ഷന്മാരും രാഷ്ട്രിയ സാമൂഹിക നേതാക്കന്മാരും പങ്കെടുക്കുന്ന പൊതു സമ്മേളനവും ദൈവാലയത്തിന്റെ വാര്‍ഷിക പെരുന്നാളും സങ്കടിപ്പിക്കുന്നുണ്ട് .പരി സുറിയാനി സഭയുടെ ഓസ്ട്രേലിയയിലെ എല്ലാ ദൈവാലയങ്ങളില്‍ നിന്നും വൈദീകരും ദൈവാലയ കൂദാശക്ക് ഉണ്ടായിരിക്കും .
ഫെബ്രുവരി 16 നു (ശനി ) വൈകുന്നേരം നാലിന് പാരമറ്റ ടൌണ്‍ ഹാളില്‍ നടക്കുന്ന പൊതു സമ്മേളനം ഓസ്ട്രേലിയയിലെ യാക്കോബായ സുറിയാനി സഭാവിശ്വാസികളുടെ പ്രാധാന്യവും ശക്തിയും വിളിച്ചോതുന്നതായിരിക്കും . പൊതുസമ്മേളനതിനും ദൈവാലയ കൂദാശക്കും എല്ലാവരും പങ്കെടുക്കണമെന്ന് പള്ളി മാനേജിങ്ങ് കമ്മിറ്റിക്കുവേണ്ടി റവ. ഫാ.ഗീവര്‍ഗീസ് കുഴിയെലില്‍ (വികാരി )എല്‍ദോ ജിജു പീറ്റര്‍ (ട്രസ്റ്റി )അലക്സി ടോംസ് (സെക്രടറി ) എന്നിവര്‍ അറിയിച്ചു . 
കൂടുതല്‍ വിവരങ്ങള്‍ക്ക് :റവ. ഫാ.ഗീവര്‍ഗീസ് കുഴിയെലില്‍ (വികാരി )0433888442,എല്‍ദോ ജിജു പീറ്റര്‍ (ട്രസ്റ്റി )0403555519,അലക്സി ടോംസ് (സെക്രടറി )0434199308

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.