സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, January 5, 2013

പിറവത്ത് ഇന്ന് പ്രദക്ഷിണ സംഗമം

ഫയല്‍ ചിത്രം 
പിറവം: പിറവം പള്ളികളിലെ പെരുന്നാളിന്റെ പ്രധാന ചടങ്ങുകളിലൊന്നായ പ്രദക്ഷിണം ഇന്ന് രാത്രി നടക്കും. പിറവം രാജാധിരാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലിലേക്കുള്ള ദൈര്‍ഘ്യമേറിയ പ്രദക്ഷിണം വൈകിട്ട് 4.30ന് പേപ്പതി ചാപ്പലില്‍ നിന്ന് പുറപ്പെടും. 
പേപ്പതി-പിറവം റോഡിലെ കുരിശടികളിലെല്ലാം ലുത്തിനിയയും കാണിക്കയിടലും നടത്തി നീങ്ങുന്ന പ്രദക്ഷിണം പിറവത്തേക്ക് അടുക്കുംതോറും അതൊരു ജനപ്രവാഹമായി മാറും. വര്‍ണക്കൊടികളും പൊന്‍ , വെള്ളിക്കുരിശുകളും മുത്തുക്കുടകളുമായി നീങ്ങുന്ന പ്രദക്ഷിണത്തിന് അഞ്ച് വ്യത്യസ്ത സംഘങ്ങളുടെ ബാന്‍ഡ് മേളവും നാല് സെറ്റ് ചെണ്ടമേളവും,ശിങ്കാരി മേളവും കരിമരുന്ന് കലാപ്രകടനവും ഗായകസംഘവുമെല്ലാം മാറ്റ്കൂട്ടും. വൈകിട്ട് ഏഴുമണിയോടെ പിറവം ടൗണിലെത്തുന്ന പ്രദക്ഷിണം ടൗണ്‍ചുറ്റി രാത്രി 9.30ന് പള്ളിയില്‍ സമാപിക്കും. 
വിശുദ്ധരാജാക്കന്മാരുടെ നാമത്തിലുള്ള ക്‌നാനായ കത്തോലിക്കാ പള്ളിയിലേക്കുള്ള പ്രദക്ഷിണം വൈകിട്ട് 7ന് കിഴക്കേ കുരിശിങ്കല്‍ നിന്നാരംഭിക്കും. വിശുദ്ധ രാജാക്കന്മാരുടെ തിരുസ്വരൂപങ്ങള്‍ അലങ്കരിച്ച രഥത്തില്‍ എഴുന്നള്ളിച്ച് നടക്കുന്ന പ്രദക്ഷിണത്തില്‍ വിശുദ്ധരുടെ രൂപക്കൂടുകളും വാദ്യമേളങ്ങളും മിഴിവേകും. രണ്ട്പ്രദക്ഷിണങ്ങളും ഒന്നിനുപുറകെ ഒന്നായി ടൗണിലൂടെ നീങ്ങുന്ന കാഴ്ചകാണാന്‍ ആയിരങ്ങളെത്തും. രണ്ട് പള്ളികളിലും ഞായറാഴ്ചയാണ് പ്രധാന പെരുന്നാള്‍.
പെരുന്നാള്‍: മുന്നറിയിപ്പുമായി ജനമൈത്രി പോലീസ്
പിറവം:പിറവത്തെ രണ്ട് പ്രധാന പള്ളികളിലെ പെരുന്നാളിനോടനുബന്ധിച്ച് രാത്രി പ്രദക്ഷിണം നടക്കുന്ന ശനിയാഴ്ച അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പിറവം ജനമൈത്രി പോലീസ് രംഗത്തെത്തി. പ്രദക്ഷിണത്തിന് വീട് അടച്ചിട്ട് വീട്ടുകാര്‍ മുഴുവനും പോകുന്നത് മോഷ്ടാക്കള്‍ക്ക് അനുകൂലമാകുമെന്നതിനാല്‍ എല്ലാവരും ഒരുമിച്ച് പോകരുതെന്നും വീട്ടില്‍ എപ്പോഴും ഒരാളെങ്കിലും ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ജനമൈത്രി പോലീസ് അറിയിച്ചു. 
 പെരുന്നാള്‍ രാത്രിയില്‍ മുന്‍ കാലങ്ങളില്‍ മോഷണം നടന്നിട്ടുള്ള സാഹചര്യത്തിലാണ് പോലീസ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വച്ചത്. പ്രദക്ഷിണം കണക്കിലെടുത്ത് ടൗണില്‍ രാത്രി ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. പ്രദക്ഷിണം ടൗണില്‍ പ്രവേശിച്ചാല്‍ എറണാകുളം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മാമ്മല കവലയില്‍ തിരിഞ്ഞ് മണീട് കക്കാട് വഴി പിറവത്തെത്തണം. അതുപോലെ കിഴക്കോട്ട് പോകേണ്ട വാഹനങ്ങള്‍ കക്കാട് ഓണക്കൂര്‍ വഴി കടന്നു പോകണം. പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഓണക്കൂറില്‍ നിന്നും തിരിഞ്ഞ് കക്കാട് നെച്ചൂര്‍ക്കടവ് പാലം വഴി കടന്നു പോകണം. പ്രദക്ഷിണത്തിന്റെ തിരക്ക് കണക്കിലെടുത്ത് ടൗണിലെ റോഡുകളിലും ആറ്റുതീരം റോഡ്, കക്കാട് റോഡ് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും പോലീസ് നിരോധിച്ചിട്ടുണ്ട്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.