സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, January 31, 2013

സഭാതര്‍ക്കം: സര്‍ക്കാര്‍ വാക്കുപാലിച്ചില്ല -ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ

ഫുജൈറ സെന്‍റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. പൗലോസ് കാളിയംമേലില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് എന്നിവര്‍ സമീപം
ദുബായ് : പിറവം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സഭാതര്‍ക്കത്തിന് പരിഹാരമുണ്ടാക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ലെന്ന് സുറിയാനി ഓര്‍ത്തഡോക്സ് സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ താന്‍ ആഹ്വാനം ചെയ്തിരുന്നില്ല. വിശ്വാസികള്‍ മന:സാക്ഷി വോട്ട് ചെയ്ത് ടി.എം. ജേക്കബിന്‍െറ മകനെ വിജയിപ്പിക്കുകയായിരുന്നു.
തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭ ഉപസമിതി രൂപവത്കരിച്ചത് സ്വാഗതാര്‍ഹമാണ്. ഉപസമിതി യോഗം കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതായി അറിഞ്ഞു. ഉടന്‍ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് കരുതുന്നു. സര്‍ക്കാര്‍ മന:പൂര്‍വം ദ്രോഹിക്കുന്നതായി കരുതുന്നില്ല.
എറണാകുളത്ത് 10 പള്ളികള്‍ തര്‍ക്കത്തെതുടര്‍ന്ന് പൂട്ടിയിട്ടിരിക്കുന്നു. ഇവിടങ്ങളിലെല്ലാം മറുപക്ഷത്തേക്കാള്‍ ഭൂരിപക്ഷം തങ്ങള്‍ക്കാണ്. ആരാധനാലയങ്ങള്‍ പ്രാര്‍ഥന നടത്താതെ പൂട്ടിയിടുന്നത് ശരിയല്ല. 1974ല്‍ തുടങ്ങിയ തര്‍ക്കം പരിഹരിക്കാന്‍ കോടതിവഴി പലവട്ടം ശ്രമം നടന്നു. പുറത്തുവെച്ച് തീര്‍പ്പാക്കാന്‍ നാല് മധ്യസ്ഥരെ കോടതി നിയോഗിച്ചു. എന്നാല്‍ ഇവരെ ഉള്‍ക്കൊള്ളാന്‍ മറുപക്ഷം തയാറാകാത്തതിനാലാണ് ഒത്തുതീര്‍പ്പ് ശ്രമം പരാജയപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സമുദായങ്ങള്‍ തമ്മിലെ ബന്ധം വഷളാകുന്നതായി അഭിപ്രായമില്ല. ന്യൂനപക്ഷങ്ങള്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തി അനര്‍ഹമായി പലതും നേടിയെടുക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു മറുപടി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.