സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, January 30, 2013

മാമ്മലശ്ശേരി: ഫാ. വര്‍ഗീസ് പുല്യാട്ടേലിന്റെ നിരാഹാര സമരം അഞ്ച് ദിവസം പിന്നിട്ടു

 സഹന സമരം 260 ദിവസം പിന്നിട്ടു. വികാരിയുടെ നില ഗുരുതരം.
കൊച്ചി: ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടി പള്ളിക്കു മുന്നില്‍ 260 ദിവസമായി നടക്കുന്ന പ്രാര്‍ഥനാ യജ്‌ഞം ദേശീയ ശ്രദ്ധ നേടുന്നു. എറണാകുളം ജില്ലയിലെ മാമലശേരി മോര്‍ മിഖായേല്‍ പള്ളിയിലാണ്‌ ഈ അപൂര്‍വ സമരം നടക്കുന്നത്‌.
പ്രാര്‍ഥനയും ഉപവാസവും ആരാധനയുമാണ്‌ സമരരീതി. സമരപ്പന്തലില്‍ സ്‌ത്രീകളും കുട്ടികളുമാണു കൂടുതലും. സംഘര്‍ഷമോ പ്രകടനങ്ങളോ മുദ്രാവാക്യമോ ഹര്‍ത്താലോ ഇല്ലാതെ ജോലിയും ഉറക്കവും ഉപേക്ഷിച്ചുള്ള പ്രാര്‍ഥനാസമരം!
2012 മെയ്‌ 14ന്‌ വികാരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രാര്‍ഥനായജ്‌ഞത്തില്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവയും സഭയിലെ മെത്രാന്മാരും പങ്കെടുത്തുവരുന്നു. ദേശീയ മാധ്യമങ്ങള്‍ സംഭവം വാര്‍ത്തയാക്കിയിട്ടും സംസ്‌ഥാന സര്‍ക്കാരിനോ അധികൃതര്‍ക്കോ അനക്കമില്ല. വികാരി ഫാ. വര്‍ഗീസ്‌ പുല്യാട്ടേല്‍ അഞ്ചു ദിവസമായി നിരാഹാര സമരത്തിലാണ്‌. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ പരിശോധിച്ചതിനെ തുടര്‍ന്ന്‌ വൈദികനെ അറസ്‌റ്റ് ചെയ്യാന്‍ പോലീസ്‌ തീരുമാനിച്ചെങ്കിലും വിശ്വാസികളുടെയും വൈദികന്റെയും എതിര്‍പ്പിനെ തുടര്‍ന്ന്‌ നീക്കം ഉപേക്ഷിച്ചു.
യാക്കോബായ സഭയിലെ രണ്ടു വൈദികര്‍ കൂറുമാറി ഓര്‍ത്തഡോക്‌സ് പക്ഷം ചേര്‍ന്നതാണ്‌ പള്ളിയിലെ പ്രതിസന്ധിക്ക്‌ കാരണം എന്ന്‌ പറയപ്പെടുന്നു. മേയ്‌ 14ന്‌ പെരുന്നാളിനു ഓര്‍ത്തഡോക്‌സ് വിഭാഗം വൈദിക ട്രസ്‌റ്റി പള്ളിയില്‍ പ്രവേശിക്കാന്‍ നടത്തിയ ശ്രമമാണ്‌ പുതിയ തര്‍ക്കങ്ങള്‍ക്കു തുടക്കം. അന്നുണ്ടായ പോലീസ്‌ നടപടിയില്‍ നിരവധി വിശ്വാസികള്‍ക്ക്‌ മര്‍ദനമേറ്റു. നിരവധിപേര്‍ ആശുപത്രികളിലായി. ജാമ്യമില്ലാ വകുപ്പില്‍പ്പെടുത്തി നിരവധിപേരെ അറസ്‌റ്റു ചെയ്‌ത് ജയിലില്‍ അടച്ചു. പള്ളിയുടെ ഒരു കിലോമീറ്റര്‍ പരിധിയില്‍ പ്രവേശിക്കരുതെന്നും ആഴ്‌ചയില്‍ രണ്ടു ദിവസം സ്‌റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്നുമുള്ള ജാമ്യ വ്യവസ്‌ഥകള്‍വച്ചും വിശ്വാസികളെ പള്ളിയില്‍നിന്ന്‌ അകറ്റി നിര്‍ത്താനും ശ്രമം നടന്നതായി യാക്കോബായ വിശ്വാസികള്‍ പറയുന്നു.
സഭയിലെ മുഴുവന്‍ മെത്രാന്മാരും തിരുവനന്തപുരത്ത്‌ എത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെയും കണ്ട്‌ ചര്‍ച്ച നടത്തിയെങ്കിലും യാതൊരു നീതിയും ലഭിച്ചില്ലെന്ന്‌ സഭാ ഭാരവാഹികള്‍ പറയുന്നു.
ജൂണ്‍ മൂന്നിന്‌ കണ്ടനാട്‌ ഭദ്രാസന യൂത്ത്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന വാഹന റാലിക്കു നേരെ പാമ്പാക്കുടയില്‍ ചിലര്‍ കല്ലേറ്‌ നടത്തിയതിനെ തുടര്‍ന്ന്‌ മാമലശേരി പള്ളി ഇടവകാംഗം പുത്തന്‍പുരക്കല്‍ കുര്യാക്കോസ്‌ ജോണ്‍ അപകടത്തില്‍പെടുകയും പിന്നീട്‌ മരിക്കുകയുമുണ്ടായി. ഈ മരണത്തിന്‌ ഉത്തരവാദികളെ കണ്ടുപിടിക്കണമെന്ന്‌ ആവശ്യപ്പെട്ടു പല സമരങ്ങള്‍ നടത്തിയെങ്കിലും പോലീസ്‌ നടപടി എടുത്തിട്ടില്ല. ഇടവക മെത്രാപോലീത്ത മാത്യൂസ്‌ മോര്‍ ഈവാനിയോസും മാത്യൂസ്‌ മോര്‍ അന്തിമോസും എല്ലാ ദിവസവും പന്തലിലെത്തി പ്രാര്‍ഥനയ്‌ക്ക് നേതൃത്വം നല്‍കുന്നുണ്ട്‌.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.