നെടുമ്പാശ്ശേരി: ചെറിയ വാപ്പാലശ്ശേരി മോര്‍ ഇഗ്‌നാത്തിയോസ് പള്ളിയില്‍ സിറിയന്‍ കണ്‍വെന്‍ഷന്‍ തുടങ്ങി. ഡോ. മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ഫാ. ഏല്യാസ് അരീയ്ക്കല്‍ അധ്യക്ഷനായി.
വര്‍ഗീസ് അരീയ്ക്കല്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. എമില്‍ ഏല്യാസ്, ഫാ. ജിജു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പെരുന്നാളിന്റെ ഭാഗമായാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച പെരുന്നാള്‍ സമാപിക്കും.
No comments:
Post a Comment