സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, January 25, 2013

മഞ്ഞനിക്കര തീര്‍ഥയാത്ര ഫെബ്രുവരി 4ന്‌ ആരംഭിക്കും

നെടുമ്പാശേരി: പരിശുദ്ധ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ 81-ാം ഓര്‍മപ്പെരുനാളിനോടനുബന്ധിച്ചുള്ള മഞ്ഞനിക്കര തീര്‍ഥയാത്ര ഫെബ്രുവരി 4നു വൈകുന്നേരം 4നു ചെറിയ വാപ്പാലശേരി മാര്‍ ഇഗ്നാത്തിയോസ്‌ പള്ളിയില്‍ നിന്നും ആരംഭിക്കും. ഭദ്രദീപവും പാത്രിയര്‍ക്ക പതാകയും കൈമാറി ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയും ഡോ. എബ്രഹാം മോര്‍ സേവേറിയോസ്‌, ഡോ. ഏല്യാസ്‌ മോര്‍ അത്താനാസ്യോസ്‌ എന്നീ മെത്രാപോലീത്തമാരും ചേര്‍ന്ന്‌ തീര്‍ഥയാത്രയ്‌ക്കു തുടക്കം കുറിക്കും. പള്ളിയകത്ത്‌ പരിശുദ്ധന്റെ തിരുശേഷിപ്പ്‌ സ്‌ഥാപിച്ചിട്ടുള്ള കബറിങ്കലും കടവില്‍ ഡോ. പൗലോസ്‌ മോര്‍ അത്താനാസിയോസ്‌ മെത്രാപോലീത്തായുടെ കബറിങ്കലും ധൂപപ്രാര്‍ഥനയും അനുസ്‌മരണ പ്രഭാഷണവും നടത്തും.
മീനങ്ങാടി, തൃശൂര്‍, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ചെറിയ വാപ്പാലശേരിയില്‍ വന്നുചേര്‍ന്നു ഒരുമിച്ച്‌ പോകും. പൊയ്‌ക്കാട്ട്‌ശേരി, മേയ്‌ക്കാട്‌, നെടുമ്പാശേരി, തവളപ്പാറ, പീച്ചാനിക്കാട്‌, ആഴകം, പൂതംകുറ്റി, നടുവട്ടം, മഞ്ഞപ്ര, തോട്ടകം, കരയാംപറമ്പ്‌, നായത്തോട്‌, എടക്കുന്ന്‌ എന്നിവിടങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ചെറിയ വാപ്പാലശേരില്‍ എത്തിച്ചേരും. അങ്കമാലി പള്ളി, വേങ്ങൂര്‍, മരോട്ടിച്ചുവട്‌, മറ്റൂര്‍, കാലടി, വല്ലംകവല, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ആദ്യദിവസം സ്വീകരണം നല്‍കും. രാത്രി പാറോത്ത്‌ മുകള്‍ പള്ളിയിലെത്തും. കുറുപ്പംപടി, തുരുത്തി പള്ളി, കോതമംഗലം, ഹൈറേഞ്ച്‌, കോട്ടപ്പടി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഒരുമിച്ച്‌ ചേര്‍ന്ന്‌ പോകും.
പരിശുദ്ധന്റെ ചിത്രം അലങ്കരിച്ച രഥമായിരിക്കും മുമ്പില്‍ നീങ്ങുന്നത്‌. എം.സി റോഡ്‌ വഴിയാണ്‌ തീര്‍ഥാടകര്‍ യാത്ര പോകുന്നത്‌. മൂവാറ്റുപുഴ, കൂത്താട്ടുകുളം, കോട്ടയം, തിരുവല്ല, ആറന്മുള വഴി പോകുന്ന തീര്‍ഥയാത്രയില്‍ അറുനൂറില്‍ പരം സ്‌ഥലങ്ങളില്‍ നിന്നും ആരംഭിക്കുന്ന ചെറുതീര്‍ഥാടക സംഘങ്ങള്‍ ചേരും. ഓമല്ലൂര്‍ കുരിശുംതൊട്ടിയില്‍ 8 നു വൈകുന്നേരം മൂന്നിന്‌ ഗീവര്‍ഗീസ്‌ മോര്‍ ദീവന്നാസ്യോസ്‌, ഗീവര്‍ഗീസ്‌ മോര്‍ അത്താനാസിയോസ്‌, യൂഹാന്നോന്‍ മോര്‍ മിലിത്തിയോസ്‌, ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌, മാത്യൂസ്‌ മോര്‍ ദേവോദോസ്യോസ്‌
എന്നീ മെത്രാപോലീത്തമാര്‍ ചേര്‍ന്ന്‌ സ്വീകരിക്കും. 9-ാം തിയതി പരിശുദ്ധ ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ ഓര്‍മപ്പെരുന്നാളിനുശേഷമാകും തീര്‍ഥാടകരുടെ മടക്കയാത്രം. കോര്‍ എപ്പിസ്‌ക്കോപ്പമാരായ ടൈറ്റസ്‌ വര്‍ഗീസ്‌, ര്‍ഗീസ്‌ അരീക്കല്‍, ഫാ. പൗലോസ്‌ അറക്കപറമ്പില്‍, ഫാ. ഇട്ടൂപ്പ്‌ ആലുങ്കല്‍, ബി.വൈ വര്‍ഗീസ്‌, ജോസ്‌ പി .വര്‍ഗീസ്‌ എന്നിവര്‍ നേതൃത്വം നല്‍കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.