സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, December 23, 2012

മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്‍പില്‍ നിരാഹാരം

പുത്തന്‍കുരിശ്: യാക്കോബായ സഭയുടെ പള്ളികള്‍ സര്‍ക്കാര്‍ ഒത്താശയോടെ മെത്രാന്‍ കക്ഷികള്‍ കയ്യേറ്റം നടത്തുകയും പൂട്ടിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചു ശ്രേഷ്ഠ കാതോലിയ്ക്ക ബാവാ മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്‍പില്‍ക്രിസ്തുമസ് ദിനത്തില്‍ നിരാഹാരം ഇരിക്കാന്‍ ആലോചനയില്‍.
ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ നിന്നും പണം കൈപ്പറ്റി ഉദ്യോഗസ്ഥലോബി  യാക്കോബായ വിശ്വാസികളെ പീഡിപ്പിക്കുന്നത് ഇനിയും കണ്ടില്ലന്നു നടിക്കാന്‍ ആകില്ല.പോലീസിന്റെ സഹായത്തോടെ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ പരിപാടിയാണ് കുറുഞ്ഞി പള്ളിയില്‍ നടക്കുന്നത്. സര്‍ക്കാരിന്റെ അനുഗ്രഹാശിസുകളും ഇതിനുണ്ട്. തര്‍ക്ക മുള്ള മുഴുവന്‍ പള്ളികളിലും നീതി നടപ്പിലാക്കി കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ശ്രേഷ്ഠ ബാവ നിരാഹാരം അനുഷ്ടിക്കാന്‍ ഒരുങ്ങുന്നത് . 230 ദിവസമായി മാമാലശ്ശേരി പള്ളിയില്‍ നഷ്ടപെട്ട  ആരാധനാ സ്വാതന്ത്ര്യം ലഭിക്കണ മെന്നാവശ്യപെട്ടു പ്രാര്‍ത്ഥനാ യഞ്ജം നടക്കുന്നു.ഇത് കണ്ടില്ലന്നു നടിക്കുന്ന സര്‍ക്കാര്‍ രണ്ടു ദിവസം മെത്രാന്‍ കക്ഷികള്‍ കുറുഞ്ഞി പള്ളിയുടെ മുന്‍പില്‍ ഇരുന്നപ്പോള്‍ പള്ളി അടച്ചതിനു ന്യായീകരണം ഇല്ല.കുറുഞ്ഞി പള്ളിയിലെ സര്‍ക്കാര്‍ നടപടി വിശ്വാസികളുടെ ഇടയില്‍ കടുത്ത അതൃപ്തി ഉണ്ടായിട്ടുണ്ട്.കടുത്ത നടപടിയിലേക്ക് പോകാന്‍ സഭയെ പ്രേരിപ്പിക്കുന്ന ഘടകവും ഇതാണ്. സെക്രട്ടേറിയേറ്റിനു മുന്‍പില്‍ മേത്രാപ്പോലിത്തമാര്‍ നിരാഹാരം ഇരിക്കണമെന്ന ആശയവും സഭയ്ക്കുണ്ട്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.