കോതമംഗലം: യാക്കോബായ സഭ അങ്കമാലി ഭദ്രാസനത്തിലെ പള്ളികളില്‍നിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ച് കോതമംഗലം മേഖല 'ഗ്ലോറിയ-2012' എന്ന പേരില്‍ ക്രിസ്മസ് സംഗമവും കാരള്‍ ഗാന മത്സരവും നടത്തുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് കോതമംഗലം എംഎ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ശ്രേഷ്ഠ കാതോലിക്കാ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനംചെയ്യും.
കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും. സഭയിലെ മറ്റു മെത്രാപ്പോലീത്തമാരും ടി.യു. കുരുവിള എംഎല്‍എ, നഗരസഭാ ചെയര്മാന് കെ.പി. ബാബു തുടങ്ങിയവരും പങ്കെടുക്കും. അങ്കമാലി ഭദ്രാസനത്തിനുകീഴില്‍ പുതുതായി ആരംഭിക്കുന്ന വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ക്കു മുന്നോടിയായിട്ടാണ് പരിപാടി. ഓട്ടിസം ബാധിച്ചവര്‍ക്കുള്ള പരിശീലനം, മൊബൈല്‍ ഡയാലിസിസ് യൂണിറ്റ് തുടങ്ങിയവയാണ് ആരംഭിക്കുന്നത്.
പത്രസമ്മേളനത്തില്‍ കുര്യാക്കോസ് മാര്‍ യൗസേബിയോസ്, ഫാ. ബൈജു ചാണ്ടി, ഫാ. ബെല്‍ത്ത് എസ്. കുരുവിള എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment