സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, December 17, 2012

ഞാറക്കാട്,വെട്ടിത്തറ പള്ളികളില്‍ യാക്കോബായ സഭ വി.കുര്‍ബ്ബാന അര്‍പ്പിച്ചു.

വെട്ടിത്തറ മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ റിസീവറെ നിയമിക്കണമെന്നും , പോലീസ് സംരക്ഷണം ആവശ്യപെട്ടും  ഓര്‍ത്തഡോക്സ് വിഭാഗം കൊടുത്ത ഹര്‍ജി ബഹുമാനപെട്ട കോടതി തള്ളി.
ഞാറക്കാട്:  ഞാറക്കാട് സെന്‍റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ ഫാ.എല്‍ദോസ് കക്കാടനും ,വെട്ടിത്തറ മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ഫാ ജോബിന്‍സും   വി.കുര്‍ബ്ബാന അര്‍പ്പിച്ചു.യാക്കോബായ സഭയിലെ വൈദീകന്‍ കൂറ് മാറിയതിനെ തുടര്‍ന്ന് നിലവില്‍ യാക്കോബായ സഭയ്ക്ക് ഈ പള്ളികളില്‍  വി. കുര്‍ബ്ബാന അര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യം ആണ് ഉള്ളത്. യാക്കോബായ സഭയുടെ പൂര്‍ണ്ണമായ അധികാരത്തില്‍ ഇരിക്കുന്ന കുറുഞ്ഞി പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ചു അടപ്പിച്ചതിനെ തുടര്‍ന്നാണ്‌ ഞാറക്കാട്,വെട്ടിത്തറ  പള്ളികളില്‍  ഫാ.എല്‍ദോസ് കക്കാടനും,ഫാ.ജോബിന്‍സും വി.കുര്‍ബ്ബാന അര്‍പ്പിച്ചത്.  കുറുഞ്ഞി പള്ളിയിലെത് പോലെ സമാനമായ അവസ്ഥയുണ്ടായിട്ടും ആര്‍ഡിഒ ഇവിടെ ഇടപെടാതിരുന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്‌ ആണ് വ്യക്തമാക്കുന്നത്.വി.കുര്‍ബ്ബാനയ്ക്ക് ശേഷം പള്ളിയുടെ കവാടത്തില്‍ യാക്കോബായ സഭയ്ക്ക് ആരാധനാ സ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യപെട്ടു മെത്രാപ്പൊലിത്തമാരായ അഭി.മാത്യൂസ്‌ മാര്‍ ഇവാനിയോസ്, മാത്യൂസ്‌ മാര്‍ അന്തീമോസ്, ഏലിയാസ് മാര്‍ അത്താനാസിയോസ് , കുര്യാക്കോസ് മോര്‍ യൌസേഭിയോസ് എന്നിവരുടെയും വൈദീകരുദെയും നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ യഞ്ജം ആരംഭിച്ചു. യാക്കോബായ സഭയുടെ പള്ളികളില്‍ ജനപ്രതിനിധികളെ ആരെയും പങ്കെടുപ്പിക്കുകയില്ലന്നു അഭി. മാത്യൂസ്‌ മോര്‍ ഇവാനിയോസ്സും സത്യാ വിശ്വാസ സംരക്ഷണ സമിതി പ്രസിഡണ്ട്‌ അഭി. ഏലിയാസ് മാര്‍ അത്താനാസിയോസും പറഞ്ഞു.പക്ഷാപാതപരമായി പെരുമാറുന്ന മുവാറ്റുപുഴ ഡി വൈ എസ് പി യുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചു അന്വേഷിക്കണമെന്നാവശ്യപ്പെട്ടു യാക്കോബായ സഭ  കേസ് കൊടുക്കുമെന്നും. അഭി.ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത പറഞ്ഞു. 
അതേസമയം വെട്ടിത്തറ മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ റിസീവറെ നിയമിക്കണമെന്നും , പോലീസ് സംരക്ഷണം ആവശ്യപെട്ടും  ഓര്‍ത്തഡോക്സ് വിഭാഗം കൊടുത്ത ഹര്‍ജി ബഹുമാനപെട്ട കോടതി തള്ളി.
ഞാറക്കാട്  പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം നശിപ്പിച്ച ബോര്‍ഡ്‌ പുനസ്ഥാപിക്കാം എന്നും, വി. കുര്‍ബ്ബാനയുടെ കാര്യത്തില്‍ വരുന്ന ശനിയാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കാം എന്നുമുള്ള ഉറപ്പിന്മേല്‍ ഉച്ചകഴിഞ്ഞ് ഞാറക്കാട്  പള്ളിയില്‍ നടത്തിവന്ന പ്രാര്‍ത്ഥനാ യഞ്ജം അവസാനിപ്പിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.