സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, December 4, 2012

അകപ്പറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രല്‍ വലിയ പള്ളിയിലെ ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിച്ചു


 
View Photos
അകപ്പറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ കത്തീഡ്രല്‍ വലിയ പള്ളിയിലെ ഈ വര്‍ഷത്തെ പെരുന്നാള്‍ പൂര്‍‌വ്വാധികം ഭംഗിയായി നടന്നു . പെരുന്നാള്‍ തലേ ദിവസമായ ഡിസംബര്‍ ഒന്നിന്‌ ഡോ. എബ്രാഹാം മോര്‍ സേവേറിയോസ് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യ ബലിയില്‍ ഫാദര്‍ കെ കെ ഗീവര്‍ഗീസ്, ഫാദര്‍ മാത്യൂസ് അരീയ്ക്കല്‍ എന്നിവര്‍ പങ്കുകൊണ്ടു. വൈകിട്ട് നടന്ന സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് മാത്യൂസ് മോര്‍ അപ്രേം മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് വഴിപാടിടീല്‍ , കൈമുത്ത് എന്നിവയ്ക്കു ശേഷം 9.30 ന്‌ സൂത്താറാ പ്രാര്‍ത്ഥനയും ഈ പള്ളിയില്‍ മാത്രം നടത്തപ്പെടുന്ന പുണ്യവാന്മാരായ മോര്‍ ശാബോര്‍ അഫ്രോത്ത് പിതാക്കന്മാരെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള പ്രത്യേക ധൂപപ്രാര്‍ത്ഥന നടന്നു (വീഡിയോ കാണുക). വികാരിമാരായ ഫാദര്‍ ടൈറ്റസ് വര്‍ഗീസ് കോറപ്പിസ്കോപ്പ, ഫാദര്‍ വര്‍ഗീസ് വി അരീയ്ക്കല്‍, വൈദികരായ എല്‍ദോസ് ആലുക്കല്‍ , വര്‍ഗീസ് പാലായില്‍ , ഇട്ടൂപ്പ് ആലുക്കല്‍ , ജോര്‍ജ്ജ് വര്‍ഗീസ് വയലിപ്പറമ്പില്‍ , ഗീവര്‍ഗീസ് മാത്യു പാറയ്ക്ക , സാബു പാറയ്ക്ക, എല്‍ദോ വര്‍ഗീസ് ആലുക്ക എന്നിവര്‍ സന്ധ്യാപ്രാര്‍ത്ഥനയില്‍ പങ്കുകൊണ്ടു. പിന്നീട് കരചുറ്റി പ്രദക്ഷിണവും കരിമരുന്നുപ്രയോഗവും നടന്നു. പെരുന്നാള്‍ പരിപാടികളില്‍ ആയിരക്കണക്കിന്‌ വിശ്വാസികള്‍ പങ്കുകൊണ്ടു. ട്രസ്റ്റിമാരായ പോള്‍ വര്‍ഗീസ്, എല്‍ദോ ഏല്യാസ്, കണ്‍‌വീനര്‍ ലൈജു ഇട്ടൂപ്പ് , ടി ഒ വര്‍ഗീസ്, എല്‍ദോ വര്‍ഗീസ്, പി പി ജോസഫ് , എ വി ജോണ്‍സണ്‍ , എല്‍ദോ കെ വൈ, വിജി വര്‍ഗീസ്, ഏല്യാസ് പി വൈ, ഷിബു പോള്‍ , ലിജു വര്‍ക്കി, എല്‍ദോ കുര്യാക്കോസ്, കെ ഐ ജേക്കബ്ബ്, റ്റി വി ബേബി, എം വി ഏല്യാസ് , ടി യു തോമസ് എന്നിവര്‍ പെരുന്നാള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.