സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, December 11, 2012

പൂട്ടിക്കിടക്കുന്ന പള്ളികള്‍ ആരാധനയ്ക്കായി തുറക്കണം - ശ്രേഷ്ഠ ബാവ

പിറവം: പൂട്ടിക്കിടക്കുന്ന പള്ളികള്‍ ആരാധനയ്ക്കായി എത്രയും വേഗം തുറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളിയുടെ 98-ാമത് ശിലാസ്ഥാപന പെരുന്നാളിന്റെ ഭാഗമായി ഭക്തസംഘടനകളുടെയും കുടുംബ യൂണിറ്റുകളുടെയും സംയുക്ത വാര്‍ഷികത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. മന്ത്രി അനൂപ് ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ഇടവകയില്‍ നിന്നുള്ള ധനസഹായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ വര്‍ഗീസ് വിതരണം ചെയ്തു. മാര്‍ക്കറ്റ് ഫെഡ് വൈസ് ചെയര്‍മാന്‍ എന്‍.പി. പൗലോസ്, പി.എം. കുര്യാക്കോസ് കോറെപ്പിസ്‌കോപ്പ, വികാരി ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. ജോയി പാറനാല്‍, ഫാ. അജോ, ഫാ. ജോബിന്‍സ് ഇലഞ്ഞിമറ്റം, പോള്‍ വി. തോമസ്, എം.ജെ. മര്‍ക്കോസ്, പി.വി. സ്‌കറിയ, ഗ്രാമപഞ്ചായത്തംഗം ഷിജി ബിജു, ട്രസ്റ്റിമാരായ പി.എം. മാത്യു, എം.പി. മാത്യു, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി.ടി. യോഹന്നാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡിസംബര്‍ 11, 12 തീയതികളിലാണ് ശിലാസ്ഥാപന പെരുന്നാള്‍. സഹവികാരി ഫാ. ജോസിന്‍സ് ഇലഞ്ഞിമറ്റം കൊടിയുയര്‍ത്തി. ചൊവ്വാഴ്ച വൈകീട്ട് 7.30നാണ് പ്രദക്ഷിണം. സമാപന ദിവസമായ ബുധനാഴ്ച രാവിലെ 8.30ന് മൂന്നിന്മേല്‍ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച സദ്യ എന്നിവയുണ്ട്.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.