
ചെന്നൈ : പെരുങ്കുടി സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 110-ാം ശ്രാദ്ധ പ്പെരുന്നാള്‍ ആഘോഷിച്ചു. മൈലാപ്പൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഐസക് മാര്‍ ഒസ്താത്തിയോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ഇടവക സമ്മേളനത്തില്‍ പളളിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനവും വൃദ്ധജനങ്ങളെ ആദരിക്കുന്ന ചടങ്ങും നടന്നു. വികാരി.ഫാ.ജോണ്‍സ് കോശി മാന്നാക്കുഴിയില്‍ നേതൃത്വം നല്‍കി. ഫാ.മാത്യൂസ്, ഫാ.ജോര്‍ജ് വര്‍ഗീസ്, ഫാ.സിബി.പോള്‍, ഫാ.ബെന്നറ്റ് കുര്യാക്കോസ്, ഡീക്കന്‍മാരായ എബിന്‍, അനീഷ് എന്നിവര്‍ സംബന്ധിച്ചു.
No comments:
Post a Comment