
അകപ്പറമ്പ്: ഭാരതത്തിലെ അതിപുരാതന ദേവാലയവും അങ്കമാലി മേഖലയിലെ ക്രൈസ്തവരുടെ മാതൃദേവാലയവുമായ അകപ്പറമ്പ് മോര്‍ ശാബോര്‍ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രല്‍ വലിയ പള്ളിയില്‍ 1188 ആമത് വാര്‍ഷിക പെരുന്നാള്‍ പരിപാടികള്‍ക്ക് തുടക്കമായി. പെരുന്നാളിന് മുന്നോടിയായി കോട്ടയം തൂത്തൂട്ടി മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്സിനോസ് മെത്രാപ്പോലീത്തയും സംഘവും നയിക്കുന്ന മൂന്നു ദിവസത്തെ ജീവിത നവീകരണ ധ്യാനത്തിന് തുടക്കമായി. പള്ളി വികാരിമാരായ ഫാദര്‍ ടൈറ്റസ് വര്‍ഗീസ് കോറപ്പിസ്കോപ്പ, ഫാദര്‍ വര്‍ഗീസ് വി അരീക്കല്‍ , ട്രസ്റ്റിമാരായ പോള്‍ വര്‍ഗീസ് മരങ്ങാടന്‍ പുതുശേരി, എല്‍ദോ ഏല്യാസ് പൈനാടത്ത്, ഷൈജന്‍ പോള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. നവംബര്‍ 30, ഡിസംബര്‍ 1,2 തിയതികളിലാണ് പ്രധാന പെരുന്നാള്‍ ആഘോഷിക്കുന്നത്.
No comments:
Post a Comment