സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Saturday, November 17, 2012

പാത്രിയര്‍ക്കീസ് ബാവായ്ക്ക് മെത്രാഭിഷേക സുവര്‍ണ ജൂബിലി

ബെയ്റൂട്ട് :സിറിയന്‍ ഓര്‍ത്തഡോക്സ് സഭാതലവനായ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ ഇന്ന് മെത്രാഭിഷേക സുവര്‍ണ ജൂബിലി വര്‍ഷത്തിലേക്കു പ്രവേശിക്കുന്നു. മാര്‍ സേവേറിയോസ് സഖാ എന്ന പേരില്‍ ഇദ്ദേഹത്തെ ഇറാഖിലെ മൊസൂള്‍ ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തയായി വാഴിച്ചത് 1963 നവംബര്‍ 17-നാണ്. പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായാണ് മെത്രാഭിഷേകം നടത്തിയത്. 
1980 സെപ്റ്റംബര്‍ 14ന് അന്ത്യോഖ്യായുടെ 122-ാമത്തെ പാത്രിയര്‍ക്കീസായി സ്ഥാനാരോഹണം ചെയ്തു. രണ്ടു നൂറ്റാണ്ടിനിടയില്‍ സുറിയാനി സഭയ്ക്ക് ഏറ്റവും കൂടുതല്‍ കാലം നേതൃത്വം നല്‍കിയ പാത്രിയര്‍ക്കീസാണ് സഖാ പ്രഥമന്‍ ബാവാ. വിശുദ്ധ പത്രോസ് മുതല്‍ ഇതുവരെയുള്ള 122 കാനോനിക പാത്രിയര്‍ക്കീസുമാരില്‍ 15 പേര്‍ക്കു മാത്രമേ മൂന്നു ദശകത്തിലധികം പാത്രിയര്‍ക്കാസ്ഥാനം വഹിക്കാനവസരം ലഭിച്ചിട്ടുള്ളൂ.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.