പെരുമ്പാവൂര്‍: തുരുത്തിപ്ലി സെന്റ്മേരീസ് വലിയപള്ളിയില്‍ തുലാം ഒമ്പത് പെരുന്നാളിന് വികാരി സജി ജോബ് മുണ്ടയ്ക്കല്‍ കൊടിയേറ്റി. സെക്രട്ടറി ടി.ടി. ജോയി, ട്രസ്റ്റിമാരായ ജേക്കബ് വര്‍ഗീസ്, എല്‍ദോസ് വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
തിങ്കളാഴ്ച രാവിലെ 8.30 ന് മാത്യൂസ് മോര് അഫ്രേം മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല് കുര്‍ബാന, 11.30 ന് പ്രദക്ഷിണം, 12 ന് നേര്‍ച്ചസദ്യ എന്നിവയുണ്ടാകും.
No comments:
Post a Comment