സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, October 1, 2012

മാര്‍തോമ ചെറിയ പള്ളി പെരുന്നാള്‍ തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ നഗരം ഒരുങ്ങി


കോതമംഗലം: മാര്‍തോമ ചെറിയ പള്ളിയിലെ പരി. ബാവയുടെ ഓര്‍മപ്പെരുന്നാളിന്റെ പ്രധാന ദിവസങ്ങളില്‍ ഹൈറേഞ്ച് മേഖലയില്‍ നിന്നുള്‍പ്പെടെ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തുന്ന തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ കോതമംഗലം ഒരുങ്ങി.
2, 3 തീയതികളിലാണ് പ്രധാന പെരുന്നാള്‍ ആഘോഷങ്ങള്‍. പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി പോലീസ് കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ പള്ളി പരിസരത്തും നഗരത്തിലും ഏര്‍പ്പെടുത്തി. ഗതാഗത ക്രമീകരണവുമുണ്ട്.
ഹൈറേഞ്ച് മേഖലയില വിവിധ പള്ളികളില്‍ നിന്നുള്ള കാല്‍നട തീര്‍ത്ഥാടക സംഘങ്ങള്‍ തിങ്കളാഴ്ച രാവിലെ പുറപ്പെടും. പ്രധാന ദിവസങ്ങളില്‍ 50 വനിതാ പോലീസടക്കം 500 പോലീസുകാരെ പള്ളി പരിസരത്തും നഗരത്തിലുമായി വിന്യസിക്കും. പള്ളി പരിസരത്ത് പോലീസിന്റെയും റവന്യൂ, നഗരസഭ എന്നിവയുടെയും കണ്‍ട്രോള്‍ റൂമുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനസജ്ജമാകും. തിരക്ക് നിയന്ത്രിക്കാന്‍ പലഭാഗത്തും ബാരിക്കേഡുകള്‍ ഉപയോഗിക്കും.
കിഴക്കു നിന്നും, ചേലാട്, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, വാരപ്പെട്ടി എന്നീ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ പാര്‍ക്കു ചെയ്യേണ്ട സ്ഥലവും പാര്‍ക്കു ചെയ്യാന്‍ പാടില്ലാത്തയിടങ്ങളും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. ദീര്‍ഘദൂര ബസ്സുകളും മറ്റു സ്വകാര്യ വാഹനം സഞ്ചരിക്കേണ്ട വിധവും ക്രമീകരിച്ചിട്ടുണ്ട്. പ്രധാന രണ്ടു ദിവസങ്ങളിലും നഗരത്തിലൂടെ ഭാരവണ്ടികളുടെ ഗതാഗതം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ഡിവൈഎസ്​പി എം.എന്‍. രമേശ്, സിഐമാരായ കെ. പി. ജോസ്, ഫേമസ് വര്‍ഗീസ്, ഫാ. മനുമാത്യു കാരിപ്ര എന്നിവര്‍ പങ്കെടുത്തു. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.