സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, October 31, 2012

പള്ളിക്കര കത്തീഡ്രലില്‍ തുലാം 20 പെരുന്നാള്‍


കിഴക്കമ്പലം: പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലില്‍ പരിശുദ്ധന്മാരുടെ ഓര്‍മപ്പെരുന്നാളിന് ബുധനാഴ്ച കൊടിയേറും. പെരുന്നാള്‍ ചടങ്ങുകളോടൊപ്പം പുനര്‍നിര്‍മിച്ച തീര്‍ഥാടന കേന്ദ്രമായ മലേക്കുരിശ് പള്ളിയുടെ കൂദാശയും നടക്കും.
ബുധനാഴ്ച രാവിലെ 7.15ന് കുര്‍ബാന, 8.30ന് തമുക്ക്‌നേര്‍ച്ച, 9ന് കൊടിയേറ്റ്, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ഥന. വ്യാഴാഴ്ച 6.30ന് സന്ധ്യാപ്രാര്‍ഥന, പ്രസംഗം മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത. വെള്ളിയാഴ്ച 8.30ന് മൂന്നിന്മേല്‍ കുര്‍ബാന മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍. 11ന് പ്രദക്ഷിണം, 12.30ന് നേര്‍ച്ചസദ്യ.
ശനിയാഴ്ച 7ന് മലേക്കുരിശ് പള്ളി കൂദാശ. 8ന് മൂന്നിന്മേല്‍ കുര്‍ബാന ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍. 9.30ന് പാച്ചോര്‍ നേര്‍ച്ചയുമുണ്ടാകും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.