സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Tuesday, September 25, 2012

യാക്കോബായ സിറിയന്‍ സണ്‍ഡേസ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് - ശ്രേയാംസ്‌കുമാര്‍


വയനാട്‌ :പുതുശ്ശേരിക്കടവ് യാക്കോബായ സുറിയാനി പള്ളി എം.ജെ.എസ്.എസ്.എ. മാനന്തവാടി മേഖലാ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേത്രദാനത്തിന് ജനങ്ങളെ ബോധവത്കരിക്കാന്‍ ജ്യോതിര്‍ഗമയ മികച്ചപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നിര്‍ഭാഗ്യവശാല്‍ ചിലര്‍ക്ക് അന്ധത കാരണം പ്രപഞ്ചത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ സാധിക്കുന്നില്ല. അത്തരക്കാരുടെ ജീവിതത്തിന് വെളിച്ചം പകരാന്‍ ജ്യോതിര്‍ഗമയ നടത്തുന്ന ശ്രമം മഹത്തരമാണ്. 
അണുകുടുംബവ്യവസ്ഥ നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ വൃദ്ധസദനങ്ങളുടെ എണ്ണം ഏറിവരികയാണ്. പ്രായമായ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ തള്ളാന്‍ തിടുക്കം കൂട്ടുന്നവരുടെ എണ്ണവും കുറവല്ല. കച്ചവടമനസ്ഥിതിയോടെ രക്ഷിതാക്കളെ നോക്കുന്നവരും സമൂഹത്തിലുണ്ട്. മരണശേഷം ഇവരുടെ അവയവങ്ങള്‍ വിറ്റ് കാശ് സമ്പാദിക്കാം എന്നാണ് അത്തരക്കാരുടെ കണക്കുകൂട്ടല്‍. ഇത്തരക്കാരെ സമൂഹത്തില്‍നിന്ന് മാറ്റി നിര്‍ത്തുന്നതോടൊപ്പം ജ്യോതിര്‍ഗമയ പോലുള്ള പദ്ധതികളില്‍ നമ്മള്‍ പങ്കാളികളാവുകയും വേണം. മരണശേഷം അവയവങ്ങള്‍ ദാനംചെയ്യാന്‍ എല്ലാവരും തയ്യാറാകണമെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. 
പൗലോസ് കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം എം.പി. ഷംസുദ്ദീന്‍, പള്ളി ട്രസ്റ്റി രാജന്‍ പട്ടശ്ശേരി, സണ്‍ഡേസ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്‍.ടി. ജോണ്‍, പി.വി. സ്‌കറിയ, കെ.എം. ഷിനോജ് എന്നിവര്‍ സംസാരിച്ചു. ഫാ. എല്‍ദോ അമ്പഴത്തിനാംകുടി, ഫാ. ഫിലിപ്പോസ് കര്‍ലാട്ടുകുന്നേല്‍, ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, എന്‍.പി. കുര്യന്‍, പി.പി. ബിജു, ഫാ.പി.എ. പൗലോസ്, ജോണ്‍ ബേബി എന്നിവര്‍ നേതൃത്വം നല്‍കി. മാനന്തവാടിമേഖലയിലെ ഏഴ് സെന്റര്‍ സ്‌കൂളുകളിലെ കുട്ടികള്‍ ബാലകലോത്സവത്തില്‍ പങ്കെടുത്തു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.