സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, September 23, 2012

യാക്കോബായ സഭ മര്‍ത്തമറിയം സമാജം സമ്മേളനം


തിരുവല്ല . തലമുറകളുടെ ആധ്യാത്മികതയിലേക്കു പ്രകാശം പകരുന്നത് അമ്മമാരില്‍ നിന്നാണെന്നു ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. യാക്കോബായ സഭയുടെ അഖില മലങ്കര മര്‍ത്തമറിയം വനിതാ സമാജം കേന്ദ്ര സമ്മേളനം കാവുംഭാഗം സെന്റ് ജോര്‍ജ് യാക്കോബായ കത്തീഡ്രലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ അന്തീമോസ് അധ്യക്ഷത വഹിച്ചു. 
ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, സഖറിയാസ് മാര്‍ പോളിക്കാര്‍പ്പസ്, വൈസ് പ്രസിഡന്റുമാരയ മാത്യൂസ് കോറെപ്പിസ്കോപ്പ, പീറ്റര്‍ വേലംപറമ്പില്‍ കോറെപ്പിസ്കോപ്പ, നഗരസഭാധ്യക്ഷ ലിന്‍ഡ തോമസ്, ഉപാധ്യക്ഷന്‍ മാത്യു ചാക്കോ, ഫാ. ഏബ്രഹാം അടുക്കുവേലി, കമാന്‍ഡര്‍ കെ. സി. ജോര്‍ജ്, മാത്യു തോമസ്, ടി. എം. മാത്യു, ഫാ. എം. ജെ. ഡാനിയല്‍, ജനറല്‍ സെക്രട്ടറി അമ്മിണി മാത്യു, അന്നമ്മ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. ഫാ. തോമസ് ഏബ്രഹാം ക്ളാസ് നയിച്ചു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.