സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, September 21, 2012

കണ്ടനാട് ഭദ്രാസന കൌണ്‍സില്‍ പൊതുയോഗം

കണ്ടനാട് ഭദ്രാസന കൌണ്‍സില്‍ പൊതുയോഗം ചെമ്പ് സെന്‍റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് ഭദ്രാസന മെത്രാപോലിത്ത അഭി.മാത്യൂസ് മാര്‍ ഈവനിയോസ് ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം : യാക്കോബായ സുറിയാനി സഭ കണ്ടനാട് ഭദ്രാസന  കൌണ്‍സില്‍ പൊതുയോഗം ചെമ്പ് സെന്‍റ് തോമസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് ഭദ്രാസന മെത്രാപ്പോലിത്ത ബി. മാത്യൂസ്‌ മാര്‍ ഇവാനിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു.
ഭദ്രാസന സെക്രട്ടറി വന്ദ്യ തോമസ്‌ പനിച്ചിയില്‍ കോര്‍ എപ്പിസ്ക്കോപ്പ അഭി ഇടവക മേത്രാപ്പ്ലിത്തയുടെ കല്‍പ്പന വായിച്ചു. ചെമ്പു സെന്‍റ് തോമസ്‌ യാക്കോബായ സുറിയാനി പള്ളി വികാരി റവ.ഫാ ജോണ്‍ സ്വാഗതം ആശംസിച്ചു.തുടര്‍ന്ന് വന്ദ്യ ജോര്‍ജ് ചാലപ്പുറം കോര്‍ എപ്പിസ്ക്കോപ്പ ഭക്തി പ്രമേയം അവതരിപ്പിച്ചു.  മാമാലശ്ശേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണ മെന്നാവശ്യപെട്ടു ഇടവക ജനം നടത്തുന്ന പ്രാര്‍ത്ഥനാ യെഞ്ഞ്ജത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം വന്ദ്യ തോമസ്‌ കുപ്പമല കോര്‍ എപ്പിസ്ക്കോപ്പ അവതരിപ്പിച്ചു. 
കണ്ണ്യട്ട് നിരപ്പ്, കോലഞ്ചേരി, മാമാലശ്ശേരി, മണ്ണത്തൂര്‍,വെട്ടിത്തറ,ഞാറക്കാട്, പെരിയാംമ്പ്ര എന്നീ പള്ളികളില്‍ ഓര്‍ത്തഡോക്സ് വിഭാഗം നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചു  കൊണ്ടുള്ള പ്രമേയം വന്ദ്യ കുര്യന്‍ കോര്‍ എപ്പിസ്ക്കോപ്പ അവതരിപ്പിച്ചു.
തുടര്‍ന്ന്  പൊതു യോഗം ഭദ്രാസന മെത്രാപ്പോലിത്ത അഭി.മാത്യൂസ്‌ മാര്‍ ഇവാനിയോസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു.കോലഞ്ചേരി,കണ്ണ്യട്ട്  നിരപ്പ്,മാമാലശ്ശേരി പള്ളികളിലെ വിശ്വാസികള്‍ അനുഭവിക്കുന്ന കഷ്ടതകളില്‍ എല്ലാ പള്ളികളുടെയും കരുതല്‍ വേണമെന്ന് അഭി മെത്രാപ്പോലിത്ത പറഞ്ഞു. ഇനിയും സഭയ്ക്ക് നോക്കി നില്‍ക്കുവാന്‍ കഴിയുകയില്ല. വരും ദിവസങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ സഭ നടത്തും. എല്ലാ വിശ്വാസികളും ഒരുങ്ങിയിരിക്കണമെന്നും അഭി. മെത്രാപോലിത്ത പറഞ്ഞു. സഭ വൈദീക ട്രസ്റ്റിയായി തെരഞ്ഞെടുക്കപെട്ട വന്ദ്യ പൂവന്തുറ  തോമസ്‌ കോര്‍ എപ്പിസ്ക്കൊപ്പയെയും, സഭ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലനെയും യോഗത്തില്‍ അനുമോദിച്ചു. ഭദ്രാസന സെക്രട്ടറി വന്ദ്യ തോമസ്‌ പനിച്ചിയില്‍ കോര്‍ എപ്പിസ്ക്കോപ്പ ഭദ്രാസനത്തിന്റെ പുരസ്ക്കാരം വന്ദ്യ പൂവന്തുറ  തോമസ്‌ കോര്‍ എപ്പിസ്ക്കൊപ്പയ്ക്ക് നല്‍കി. ജോ. സെക്രട്ടറി കെ എ തോമസ്‌ സഭ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന് പുരസ്കാരം നല്‍കി. 
തുടര്‍ന്ന്  കൌണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പു നടന്നു.വന്ദ്യ തോമസ്‌ പനിച്ചിയില്‍ കോര്‍ എപ്പിസ്കോപ്പ  ഭദ്രാസന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപെട്ടു.പോള്‍ വി തോമസ്‌ ജോ.സെക്രട്ടറിയായും തെരഞ്ഞെടുക്കപെട്ടു. കൂടാതെ  21 അംഗ കൌണ്‍സില്‍ മെമ്പര്‍മാരെയും തെരഞ്ഞെടുത്തു. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.