സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Friday, September 21, 2012

കരള്‍പോലെ സ്‌നേഹിച്ച സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ സ്വാതിയെത്തി

പിറവം . കഴിഞ്ഞ രണ്ടു മാസത്തിനിടെ നേരിട്ട പരീക്ഷണം പോലൊരു പരീക്ഷ ജീവിതത്തിലിനി വേറെയില്ലെന്നു സ്വാതി കൃഷ്ണക്കറിയാം. പക്ഷേ പ്ളസ് വണില്‍ എപ്ളസ് നഷ്ടപ്പെട്ട ഏക വിഷയത്തെ വീണ്ടും പരീക്ഷ എഴുതി കീഴടക്കാനുള്ള വാശിയായിരുന്നു സ്വാതിക്ക്. ജീവിതത്തോടു പോരാടി ജയിച്ചതിന്റെ മനം നിറഞ്ഞ ആത്മവിശ്വാസവുമായിട്ടാണു സ്വാതി ഇന്നലെ പ്ലസ്‌ വണിന്റെ ഇക്കണോമിക്സ് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാന്‍ രാജാധിരാജ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രല്‍ വക പിറവം എം.കെ.എം സ്കൂളിലെത്തിയത്. മാറ്റിവച്ച കരളിന്റെ ചങ്കുറപ്പുമായി എത്തിയ സ്വാതിയ്ക്കു പരീക്ഷ കഴിഞ്ഞപ്പോള്‍ ഇരട്ടി ആത്മവിശ്വാസം. ''ഇത്തവണ എന്തായാലും ഇതിനും പ്ലസ്‌ കിട്ടും. കഴിഞ്ഞ തവണ ഇക്കണോമിക്സ് ആയിരുന്നു ഏറ്റവും എളുപ്പം. പക്ഷേ അതിനു മാത്രം എപ്ളസ് ഇല്ലാതെ പോയി. റീവാല്യുവേഷനും കൊടുത്തിട്ടുണ്ട്. റീവാല്യുവേഷന്റേയു ഇംപ്രൂവ്മെന്റിന്റേയും ഫലം ഒരുമിച്ചാവും വരിക-സ്വാതി പറഞ്ഞു. 
കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന സ്വാതി ഉച്ചയോടെയാണു പിറവത്തെ സ്കൂളിലെത്തിയത്. തന്റെ ജീവിതം തിരിച്ചുപിടിക്കാന്‍ ഒരുമിച്ചു നിന്ന സ്കൂളിലേക്ക് ആശുപത്രിവാസത്തിനു ശേഷമുള്ള ആദ്യ വരവ്. സ്കൂള്‍ യൂണിഫോമില്‍ തന്നെ എത്തിയ സ്വാതി അണുബാധയ്ക്കുള്ള സാധ്യത ഒഴിവാക്കാന്‍ മാസ്ക് ധരിച്ചിരുന്നു. മറ്റു കുട്ടികള്‍ക്കൊപ്പം ഇരുത്താതെ ഒരു മുറിയില്‍ ഒറ്റക്കിരുത്തിയാണു പരീക്ഷ എഴുതിച്ചത്. തുടര്‍ചികില്‍സയുടെ സൌകര്യാര്‍ഥം ഇടപ്പള്ളി അമൃത ആശുപത്രിക്കു സമീപത്തെ വാടക വീട്ടില്‍ താമസിക്കുന്ന സ്വാതി മാതാപിതാക്കള്‍ക്കും മൂത്ത സഹോദരി ശ്രുതിക്കുമൊപ്പമാണു എത്തിയത്. സ്വാതി എത്തിയതും കൂട്ടുകാരും അധ്യാപകരുമെല്ലാം സ്നേഹംകൊണ്ടു പൊതിഞ്ഞു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.