സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Thursday, September 6, 2012

മണര്‍കാട് മര്‍ത്തമറിയം പള്ളിയുടെ പ്രവര്‍ത്തനങ്ങള്‍ ഉദാത്തം - മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി


മണര്‍കാട്: ആത്മീയതയിലൂന്നിയ സാമൂഹികപ്രവര്‍ത്തനത്തിന് ഉദാത്ത മാതൃകയാണ് മണര്‍കാട് മര്‍ത്തമറിയം പള്ളിയുടെ പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എട്ടുനോമ്പ് പെരുന്നാളിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ട് പള്ളിയങ്കണത്തില്‍ നടന്ന ആധ്യാത്മികസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് മേരീസ് ആസ്​പത്രിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.യാക്കോബായസഭ ശ്രേഷ്ഠ കാതോലിക്കാ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദൈവാനുഗ്രഹങ്ങളെ വില്പനച്ചരക്കാക്കി മാറ്റുന്ന പ്രവണത വര്‍ധിക്കുന്നതായും വിശ്വാസി സമൂഹം ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
അന്ത്യോഖ്യാപാത്രിയാര്‍ക്കീസ് ബാവായുടെ പ്രതിനിധി ഇറാഖിലെ മൂസന്‍ ആര്‍ച്ച് ബിഷപ്പ് മോര്‍ ഗ്രീഗോറിയോസ് സലിബ ശമവൂല്‍ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.
സേവകാസംഘം നിര്‍മ്മിച്ചു നല്‍കുന്ന 12 വീടുകളുടെ ശിലാസ്ഥാപനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. മെറിറ്റ് അവാര്‍ഡുകള്‍ മന്ത്രി അനൂപ് ജേക്കബ് വിതരണം ചെയ്തു.
കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസ് അധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്താമാരായ കുറിയാക്കോസ് മാര്‍ ദിയസ്‌കോറസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, പള്ളി വികാരി ഫാ.ഇ.ടി.കുറിയാക്കോസ്‌കോര്‍-എപ്പിസ്‌കോപ്പാ, കോട്ടയം ഭദ്രാസനസെക്രട്ടറി ഫാ.കുറിയാക്കോസ് കോര്‍-എപ്പിസ്‌കോപ്പാ കിഴക്കേടം, മുന്‍ എം.എല്‍.എ. വി.എന്‍.വാസവന്‍, ട്രസ്റ്റി ജേക്കബ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. 84 വയസ് പൂര്‍ത്തീകരിച്ച ശ്രേഷ്ഠകാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ, പള്ളി വികാരി ഫാ.ഇ.ടി.കുറിയാക്കോസ് കോര്‍-എപ്പിസ്‌കോപ്പാ, ഫാ.കുറിയാക്കോസ് കാലായില്‍, എം.പി.ജോര്‍ജ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
മുഖ്യമന്ത്രിക്ക്‌പാത്രിയര്‍ക്കാ പ്രതിനിധിയുടെ അനുഗ്രഹം
മണര്‍കാട്: മുഖ്യമന്ത്രിക്ക് അന്ത്യോഖ്യാ പ്രതിനിധിയുടെ അനുഗ്രഹം.'ദേശത്തെ ഭരിക്കുന്നതിന് ഉമ്മന്‍ചാണ്ടിക്ക് ശക്തിയും ബലവും നേരുന്ന'തായി പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക പ്രതിനിധി മോര്‍ ഗ്രിഗോറിയോസ് സലീബ ശമവൂനാണ് അനുഗ്രഹം ചൊരിഞ്ഞത്. വേദിയിലിരുന്ന മുഖ്യമന്ത്രി വിനയാന്വിതനായി അനുഗ്രഹം ഏറ്റുവാങ്ങി. മണര്‍കാട് പള്ളിയിലെ എട്ടുനോമ്പാചരണത്തില്‍ പങ്കെടുക്കാനാണ് പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക പ്രതിനിധിയായ ഇറാഖിലെ മൂസന്‍ ആര്‍ച്ച് ബിഷപ്പായ മെത്രാപ്പോലീത്ത കേരളത്തിലെത്തിയത്. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ അനുഗ്രഹം മാര്‍ സലീബ വിശ്വാസികള്‍ക്ക് കൈമാറി. സുവിശേഷം സ്വീകരിച്ച പ്രഥമ രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും മാര്‍ സലീബ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 9 ന് വലിയപള്ളിയില്‍ നടക്കുന്ന മൂന്നിന്‍മേല്‍കുര്‍ബ്ബാനയില്‍ മാര്‍ സലീബ പ്രധാന കാര്‍മ്മികത്വം വഹിക്കും.
പെരുന്നാളിനിടെ പിറന്നാളാഘോഷം
മണര്‍കാട്: എട്ടുനോമ്പ് പെരുന്നാളിനിടെ പിറന്നാളാഘോഷം. ബുധനാഴ്ച നടന്ന ആത്മീയ സമ്മേളന ഉദ്ഘാടനച്ചടങ്ങാണ് പിറന്നാള്‍ മധുരത്തിനും വേദിയായത്.
പാത്രിയര്‍ക്കീസ് ബാവയുടെ പ്രത്യേക പ്രതിനിധിയായെത്തിയ ആര്‍ച്ച് ബിഷപ്പ് മാര്‍ ഗ്രിഗോറിയോസ് സലിബ ശമവൂന്റെ 80-ാം പിറന്നാളായിരുന്നു ബുധനാഴ്ച. ഇതറിഞ്ഞ പള്ളി ഭാരവാഹികള്‍ ജന്മദിന കേക്ക് സമ്മേളനവേദിയിലെത്തിച്ചു.
സമ്മേളന ഉദ്ഘാടനത്തിനെത്തിയ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ കേക്ക് മുറിച്ച് മാര്‍ ഗ്രിഗോറിയോസ് സലിബയ്ക്ക് നല്‍കി. ഗായകസംഘവും സദസ്സിലുണ്ടായിരുന്ന വിശ്വാസികളും ചേര്‍ന്ന് ജന്മദിനഗാനം പാടി ആശംസകള്‍ നേര്‍ന്നു.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.