സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Wednesday, September 5, 2012

മണര്‍കാട് പള്ളിയില്‍ റാസ നാളെ വ്രതശുദ്ധിയോടെ അനുഗ്രഹം തേടി ഭക്തജനപ്രവാഹം


മണര്‍കാട്: വ്രതാനുഷ്ഠാനത്തോടെ നോമ്പ്‌നോറ്റ് പള്ളിയിലിരിക്കുന്ന ഭക്തര്‍... അനുഗ്രഹം തേടി പ്രാര്‍ത്ഥനകളും നേര്‍ച്ചകാഴ്ചകളുമായി വിദൂരങ്ങളില്‍ നിന്നുപോലുമെത്തുന്ന ആയിരങ്ങള്‍... മണര്‍കാട് പള്ളിയില്‍ എട്ടുനോമ്പാചരണം നാലുദിവസം പിന്നിടുമ്പോള്‍ വിശ്വാസികള്‍ക്കൊപ്പം നാടിനും ഇത് ധന്യ മുഹൂര്‍ത്തം. 
ഏഷ്യയിലെതന്നെ ഏറ്റവും വലുതെന്ന് കരുതുന്ന ആധ്യാത്മികഘോഷയാത്രയായ മണര്‍കാട് പള്ളി 'റാസ' വ്യാഴാഴ്ച നടക്കും. വാദ്യമേളങ്ങളും നൂറുകണക്കിന് മുത്തുക്കുടകളും 'റാസ'യില്‍ അണിനിരക്കും. കന്യകമറിയത്തിന്റെ ചിത്രത്തിന് മുന്നില്‍ കത്തിച്ച മെഴുകുതിരികളും നിലവിളക്കുമായി ഗ്രാമം 'റാസ'യെ എതിരേല്‍ക്കും. 
എട്ടുനോമ്പില്‍ പങ്കെടുക്കുന്നതിന് പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക പ്രതിനിധി ഇറാക്കിലെ മൂസല്‍ ആര്‍ച്ച് ബിഷപ്പ് ഗ്രിഗോറിയോസ് സലീബാ ശമവൂന്‍ ബുധനാഴ്ച പുലര്‍ച്ചെ എത്തി.ഉച്ചയ്ക്ക് 2ന് നടക്കുന്ന പൊതുസമ്മേളനം യാക്കോബായ സുറിയാനിസഭയുടെ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും. 
ചൊവ്വാഴ്ച രാവിലെ വലിയപള്ളിയില്‍ നടന്ന മൂന്നിന്‍മേല്‍ കുര്‍ബ്ബാനയില്‍ സിംഹാസനപള്ളികളുടെ സഹായമെത്രാപോലീത്ത ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് പ്രധാന കാര്‍മ്മികത്വം വഹിച്ചു. ഫാ. പൗലൂസ് പാറേക്കര കോര്‍-എപ്പിസ് കോപ്പ, നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. ജോര്‍ജ് പി. ജേക്കബ്, ഫാ. മാത്യൂസ് മണവത്ത്, ഫാ. ടിജു വര്‍ഗീസ് എന്നിവര്‍ ധ്യാനം നയിച്ചു.മധ്യാഹ്ന പ്രാര്‍ത്ഥന, സന്ധ്യാ പ്രാര്‍ത്ഥന എന്നിവയും നടത്തും. 

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.