മണര്‍കാട്:കന്യകാമറിയത്തോടുള്ള ഭക്തിയും പ്രാര്‍ത്ഥനകളുമായി ഒഴുകിയെത്തുന്ന ആയിരങ്ങള്‍ക്ക് ആത്മീയ നിര്‍വൃതിയേകി മണര്‍കാട് മര്‍ത്തമറിയം പള്ളി വിശ്വാസദീപ്തിയില്‍. എട്ടുനോമ്പില്‍ പങ്കെടുക്കുന്നതിന് പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക പ്രതിനിധി ഇറാഖിലെ മൂസല്‍ ആര്‍ച്ച് ബിഷപ്പ് ഗ്രീഗോറിയോസ് ഡലീബാ ശമവൂന്‍ ബുധനാഴ്ച പുലര്‍ച്ചെ എത്തും. ഉച്ചയ്ക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 9ന് വലിയപള്ളിയില്‍ നടക്കുന്ന അഞ്ചിന്മേല് കുര്‍ബ്ബാനയില്‍ പ്രധാനകാര്‍മ്മികത്വം വഹിക്കും.
നോമ്പിന്റെ മൂന്നാം ദിവസമായ തിങ്കളാഴ്ച രാവിലെ കരോട്ടെപള്ളിയില്‍ നടന്ന കുര്‍ബ്ബാനയില്‍ മുംബൈ സഹായമെത്രാപ്പോലീത്ത തോമസ് മാര്‍ അലക്സന്ത്രയോസ് പ്രധാന കാര്‍മ്മികത്വം വഹിച്ചു. വലിയപള്ളിയില്നടന്ന മൂന്നിന്മേല്കുര്ബ്ബാനയില് മലബാര്‍ ഭദ്രാസന അധിപന് സഖറിയാസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത പ്രധാനകാര്‍മ്മികത്വം വഹിച്ചു. തോമസ് മാര്‍ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത, ഫാ. ബിനൊഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. മദ്ധ്യാഹ്ന പ്രാര്‍ത്ഥന, ധ്യാനം, സന്ധ്യാപ്രാര്‍ത്ഥന എന്നിവ നടന്നു. ചൊവ്വാഴ്ച രാവിലെ 9ന് വലിയപള്ളിയില്‍ നടക്കുന്ന മൂന്നിന്മേല് കുര്‍ബ്ബാനയില്‍ സിംഹാസനപള്ളികളുടെ സഹായമെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത പ്രധാനകാര്‍മ്മികത്വം വഹിക്കും.
No comments:
Post a Comment