സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്


" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Monday, September 3, 2012

പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ ബെയ്‌റൂട്ടിലെത്തി


കൊച്ചി: ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ ബാവ ജര്‍മനിയിലെ ചികില്‍സയ്‌ക്കും വിശ്രമത്തിനും ശേഷം ലബനോണിലെത്തി. ബെയ്‌റൂട്ടിലെ അച്ചാനെയിലുള്ള പുരാതനമായ ആശ്രമ ദേവാലയത്തിലാണ്‌ ബാവ താമസിക്കുന്നത്‌. മൂന്നുമാസമായി ജര്‍മനിയിലായിരുന്നു. സിറിയയില്‍ ആഭ്യന്തരകലാപം രൂക്ഷമായതോടെ ദമാസ്‌കസിലെ പാത്രിയര്‍ക്കാ കാര്യാലയം താല്‍ക്കാലികമായി അടച്ചിട്ട സാഹചര്യത്തിലാണിത്‌. 
10 മുതല്‍ 14 വരെ ബെയ്‌റൂട്ടില്‍ നടക്കുന്ന ആഗോള സുറിയാനി സഭാ സുന്നഹദോസില്‍ ബാവാ അധ്യക്ഷത വഹിക്കും. സഭയുടെ ആസ്‌ഥാനം ബെയ്‌റൂട്ടിലേക്ക്‌ തല്‍ക്കാലം മാറ്റുന്ന കാര്യം സിനഡ്‌ ചര്‍ച്ചചെയ്യും. 14 മുതല്‍ 16 വരെ ലബനോണ്‍ സന്ദര്‍ശിക്കുന്ന ബനഡിക്‌റ്റ് പതിനാറാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്‌ചയ്‌ക്കും സാധ്യതയുണ്ട്‌. ലോക സഭാ കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റ്‌ എന്ന നിലയില്‍ ഇരുവരും സുപരിചതരാണ്‌.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.