സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ സഭാതര്‍ക്കത്തില്‍ ഇടപ്പെട്ട് യാക്കോബായ സഭയുടെ പള്ളികള്‍ പൂട്ടിക്കുതിന്നല്‍ മുഖ്യ പങ്ക് വഹിച്ചന്ന ആരോപണം ശക്തമാകന്നു.മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ അനധികൃത ഇടപെടലുകള്‍ വഴി പോലീസ് മേധാവികള്‍ക്കും റവ്യന്യൂ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി വിവിധ യാക്കോബായ പള്ളികളില്‍ ലാത്തിചാര്‍ജും കള്ളക്കേസുകളും എടുത്തതിക്കുനേക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അന്ത്യോഖ്യ സത്യവിശ്വാസ സംരക്ഷണസമിതിയും, മോര്‍ ബഹാന്‍ സ്റ്റഡി സര്‍ക്കിളും ആവശ്യപ്പെട്ടു.

Followers

വിശ്വാസത്തോടെ വിശ്വസ്തതയോടെ സൃഷ്ടാവിലേയ്ക്ക്

" "സിറിയന്‍ വോയിസ്‌ "- വാര്‍ത്തകളും ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും rejipvarghese@gmail.com മെയില്‍ ചെയ്യുക.

Sunday, September 2, 2012

എട്ടുനോമ്പ്: വിശ്വാസതീവ്രതയില്‍ മണര്‍കാട് പള്ളിയില്‍ കൊടിമരം ഉയര്‍ത്തിമണര്‍കാട്. വ്രതവിശുദ്ധിയുടെ നിറവിലെത്തിയ ആയിരങ്ങള്‍ സാക്ഷിയായി എട്ടുനോമ്പു പെരുനാളിനു കൊടിയേറി. ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പാചരണത്തിനു ഭക്തിയുടെ നിറവില്‍ തുടക്കം. ആഘോഷപൂര്‍വമായിരുന്നു കൊടിമരം ഉയര്‍ത്തല്‍.
പള്ളി ട്രസ്റ്റി വെള്ളൂര്‍ പൈലിത്താനം ജേക്കബ് തോമസിന്റെ പുരയിടത്തില്‍ നിന്നു ഘോഷയാത്രയായി കൊടിമരം പള്ളിയിലെത്തിച്ചു. ലക്ഷണമൊത്ത കവുങ്ങാണ് കൊടിമരം ഉയര്‍ത്തലിനു തിരഞ്ഞെടുത്തത്. കുരിശുംതൊട്ടികള്‍ ചുറ്റി കരോട്ടെപള്ളിയില്‍ എത്തിയ ശേഷം കൊടിമരഘോഷയാത്ര ദേവാലയത്തിലെത്തി. ആര്‍പ്പുവിളികളുടെ അകമ്പടിയില്‍ കൊടിമരം താളത്തിനൊത്ത് ഉയര്‍ത്തിയെറിഞ്ഞും പിടിച്ചുമായിരുന്നു ഘോഷയാത്ര. മാവിലയും ആലിലയും പൂക്കുലകളും കൊടിതോരണങ്ങളും കെട്ടിയശേഷം ഇടവകാംഗങ്ങള്‍ ചേര്‍ന്നു പെരുനാളിനെ വരവേറ്റു കൊടിമരം ഉയര്‍ത്തി. വികാരി റവ.ഇ.ടി.കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ ഇട്ട്യാടത്ത് കാര്‍മികത്വം വഹിച്ചു. 
പ്രോഗ്രാം കോ ഒാര്‍ഡിനേറ്റര്‍ റവ.ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്കോപ്പ, സഹവികാരിമാരായ റവ. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ കിഴക്കേടത്ത്, റവ. കുര്യാക്കോസ് എബ്രഹാം കോര്‍ എപ്പിസ്കോപ്പ കറുകയില്‍, ഫാ.കുര്യാക്കോസ് കാലായില്‍, ഫാ.മാത്യൂസ് വടക്കേടത്ത്, ഫാ.ജെ.മാത്യൂസ് മണവത്ത്, ഫാ.എം.എം.തോമസ് മറ്റത്തില്‍, ട്രസ്റ്റിമാരായ ജേക്കബ് തോമസ് 
പൈലിത്താനം, മാത്യു എബ്രഹാം ചിരവത്തറ, ഗീവര്‍ഗീസ് കുര്യാക്കോസ് ആനിവേലില്‍, സെക്രട്ടറി കെ.ഐ.വര്‍ഗീസ് കിഴക്കേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കല്‍ക്കുരിശില്‍ വണങ്ങാന്‍ വന്‍ തിരക്ക്  
അനുഗ്രഹ സുഗന്ധം ചൊരിയുന്ന പള്ളിയിലെ കല്‍ക്കുരിശിനെ വണങ്ങാന്‍ പെരുനാളിന്റെ ആദ്യദിനം മുതല്‍ വന്‍ തീര്‍ഥാടക തിരക്ക്. കല്‍ക്കുരിശില്‍ നിന്നും സുഗന്ധതൈലം ഒഴുകിത്തുടങ്ങിയത് സൂനോറോ പെരുനാളായി ആചരിച്ച കഴിഞ്ഞ ഫെബ്രൂവരി 26നാണ്. പത്രോസ്, പൌലോസ് ശ്ളീഹന്മാരുടെ ഒാര്‍മപ്പെരുനാള്‍ ദിനമായ ജൂണ്‍ 29നും ഉപവാസദിനം ആചരിച്ച ജൂലൈ നാലിനു മധ്യാഹ്നപ്രാര്‍ഥനാസമയത്തും കല്‍ക്കുരിശില്‍ നിന്നു സുഗന്ധ എണ്ണ ഒഴുകിയതായി വിശ്വാസികള്‍ പറയുന്നു. കല്‍ക്കുരിശിനു ചുവട്ടില്‍ തിരി കത്തിച്ചു പ്രാര്‍ഥിക്കുന്നത് പള്ളിയിലെ പ്രധാന വഴിപാടാണ്.
മൂന്നിന്മേല്‍ കുര്‍ബാനകള്‍ക്കു തുടക്കം  
കഷ്ടതകളിലൂടെ നേട്ടങ്ങള്‍ കൈവരിക്കണമെന്നു കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത തോമസ് മാര്‍ തീമോത്തിയോസ് പറഞ്ഞു. പെരുനാളിന്റെ ഒന്നാം ദിനമായിരുന്ന ഇന്നലെ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ധ്യാനയോഗങ്ങളില്‍ ക്നാനായ അതിഭദ്രാസന റാന്നി മേഖല മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ ഇൌവാനിയോസ്, ഫാ.ജോര്‍ജ് പീടികപ്പറമ്പില്‍, റവ. ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്കോപ്പ, ഫാ.അഭിലാഷ് വലിയവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് ഒന്‍പതിനു നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു ക്നാനായ അതിഭദ്രാസന ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത കാര്‍മികത്വം വഹിക്കും. വൈകിട്ട് ആറിനു തൂത്തൂട്ടി മാര്‍ ഗ്രിഗോറിയന്‍ സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധ്യാനത്തിനു സഖറിയാസ് മാര്‍ പീലക്സിനോസ് കാര്‍മികത്വം വഹിക്കും.
ശുചിത്വം കര്‍ശനമാക്കി ആരോഗ്യവകുപ്പ്  
ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ എത്തുന്ന പള്ളിയില്‍ ശുചിത്വം കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ ഫുഡ് ഇന്‍സ്പെക്ടര്‍ ഡേവിഡ് ജോണ്‍, താലൂക്ക് ഫുഡ് ഇന്‍സ്പെക്ടര്‍ വില്‍സണ്‍, ആരോഗ്യവകുപ്പ് അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലുകളിലും താല്‍ക്കാലിക കടകളിലും ഇന്നലെ പരിശോധന നടത്തി. തുറന്നുവച്ച് ആഹാരസാധനങ്ങള്‍ വില്‍ക്കുന്നതിനെതിരെ നോട്ടീസ് നല്‍കി. ഭക്ഷ്യവസ്തുക്കള്‍ മൂടിവയ്ക്കണമെന്നും ജോലിക്കാര്‍ വ്യക്തി ശുചിത്വം പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എല്ലാ ദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്നു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സൂസന്‍ പോള്‍ അറിയിച്ചു. പഴകിയ സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും. പാറമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം, കുമരകം പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ നിന്നായി 15 അംഗ മെഡിക്കല്‍സംഘം പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നുണ്ട്. തീര്‍ഥാടകര്‍ക്ക് ആരോഗ്യസുരക്ഷയ്ക്കായി മെഡിക്കല്‍ ടീമിന്റെ സേവനവും പള്ളിക്കു സമീപത്തുള്ള സ്കൂള്‍ കെട്ടിടത്തില്‍ ആരംഭിച്ചു. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനവും ഇവിടെ നിന്നു ലഭിക്കും.

No comments:

Recent Posts

കോലഞ്ചേരി പള്ളി - ചില യാഥാര്‍ത്ഥ്യങ്ങള്‍

കോലഞ്ചേരി പള്ളിയില്‍ ആയിരിത്തി അറുനൂറോളം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപെട്ട് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ നടത്തുന്ന സഹന സമരം ഒരാഴ്ച പിന്നിടുമ്പോള്‍ യാക്കോബായ സഭയുടെ നിലപാടുകള്‍ നിരണം ഭദ്രാസന മെത്രാപോലിത്ത അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വ്യെക്തമാക്കുന്നു.